കോ​​വി​​ഡ് ലോ​​ക്ക് ഡൗ​​ണ്‍ കാ​​ല​​ത്ത് അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ തുടക്കമിട്ട പ​ച്ച​ക്ക​റി കൃഷി വി​ള​വെ​ടു​പ്പിന് പാകമായി

 

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: കോ​​വി​​ഡ് ലോ​​ക്ക് ഡൗ​​ണ്‍ കാ​​ല​​ത്ത് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി അ​​മ​​ൽ ജ്യോ​​തി എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജ് കാ​​ന്പ​​സി​​ലെ ര​​ണ്ട​​ര ഏ​​ക്ക​​റി​​ൽ ന​​ട്ട പ​​ച്ച​​ക്ക​​റി​​ത്തോ​​ട്ടം വി​​ള​​വെ​​ടു​​പ്പി​​നു പാ​​ക​​മാ​​യി. പ​​യ​​ർ, പാ​​വ​​ൽ, വെ​​ണ്ട, വ​​ഴു​​ത​​ന തു​​ട​​ങ്ങി​​യ പ​​ച്ച​​ക്ക​​റി​​ക​​ളും ഇ​​ഞ്ചി, മ​​ഞ്ഞ​​ൾ, ഏ​​ത്ത​​വാ​​ഴ തു​​ട​​ങ്ങി​​യ കൃ​​ഷി​​ക​​ളു​​മാ​​ണു കോ​​ള​​ജി​​ കോളേജ് മാനേജ്മെന്റിന്റെ നേ​​തൃ​​ത്വ​​ത്തി​​ൽ അ​​ധ്യാ​​പ​​ക അ​​ന​​ധ്യാ​​പ​​ക​​രും മ​​റ്റ് ജീ​​വ​​ന​​ക്കാ​​രും ചേ​​ർ​​ന്ന് ന​​ട്ടു​​ന​​ന​​ച്ചു വ​​ള​​ർ​​ത്തു​​ന്ന​​ത്.

ചേ​​ന, ചേ​​ന്പ്, കാ​​ച്ചി​​ൽ തു​​ട​​ങ്ങി​​യ ന​​ടീ​​ൽ​​വി​​ള​​ക​​ളും ന​​ന്നാ​​യി വ​​ള​​ർ​​ന്നു​​വ​​രു​​ന്നു. പ​​തി​​നെ​​ട്ടു​​മ​​ണി നീ​​ള​​ൻ​​പ​​യ​​ർ ര​​ണ്ടാ​​ഴ്ച​​യാ​​യി വി​​ള​​വെ​​ടു​​ത്തു തു​​ട​​ങ്ങി. ആ​​ഴ്ച​​യി​​ൽ നൂ​​റു കി​​ലോ​​യോ​​ളം നീ​​ള​​ൻ​​പ​​യ​​ർ ല​​ഭി​​ക്കും. വി​​ള​​വെ​​ടു​​ക്കു​​ന്ന പ​​ച്ച​​ക്ക​​റി കോ​​ള​​ജ് കാ​​ന്‍റീ​​നി​​ലെ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്ക് പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തു​​ക​​യാ​​ണ്. 

കൃ​​ഷി വ​​കു​​പ്പി​​ൽ​​നി​​ന്നു വാ​​ങ്ങി​​യ വി​​ത്തു​​ക​​ളും ടി​​ഷ്യു ക​​ൾ​​ച്ച​​ർ ഏ​​ത്ത​​വാ​​ഴ​​ത്തൈ​​ക​​ളു​​മാ​​ണ് ന​​ട്ട​​ത്. കാ​​ന്പ​​സി​​ൽ​​ത​​ന്നെ ത​​യാ​​റാ​​ക്കി​​യ മേ​​ൽ​​ത്ത​​രം ജൈ​​വ​​വ​​ള​​മാ​​ണു കൃ​​ഷി​​യി​​ൽ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്. കോ​​ള​​ജ് മാ​​നേ​​ജ​​ർ റ​​വ.​​ഡോ. മാ​​ത്യു പാ​​യി​​ക്കാ​​ട്ട്, അ​​സി​​സ്റ്റ​​ന്‍റ് മാ​​നേ​​ജ​​ർ ഫാ. ​​ബെ​​ന്നി കൊ​​ടി​​മ​​ര​​ത്തും​​മൂ​​ട്ടി​​ൽ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് കാ​​ന്പ​​സി​​ൽ മാ​​തൃ​​കാ​​തോ​​ട്ടം ത​​യാ​​റാ​​ക്കി​​യ​​ത്.