അമിത മയക്കുമരുന്നിന്റെ ഉപയോഗത്താൽ മാനസികനില തകരാറിലായ മകൻ അച്ഛനെ ആക്രമിച്ചു, രക്ഷപെടുവാനായി അച്ഛൻ മകനെ വെട്ടി പരിക്കേൽപ്പിച്ചു, പരുക്കേറ്റ മകൻ ആശുപത്രിയിൽ, അച്ഛൻ പോലീസ് കസ്റ്റഡിയിൽ..

അമിത മയക്കുമരുന്നിന്റെ ഉപയോഗത്താൽ മാനസികനില തകരാറിലായ  മകൻ അച്ഛനെ ആക്രമിച്ചു, രക്ഷപെടുവാനായി അച്ഛൻ മകനെ വെട്ടി പരിക്കേൽപ്പിച്ചു, പരുക്കേറ്റ മകൻ ആശുപത്രിയിൽ, അച്ഛൻ പോലീസ് കസ്റ്റഡിയിൽ..

എരുമേലി : അമിതമായ കഞ്ചാവ് ഉപയോഗത്താൽ മാനസിക നില തകരാറിലായ മകൻ അച്ഛനെ ആക്രമിച്ചു, ആക്രമണത്തിൽ നിന്നും രക്ഷപെടുവാനായി 81 വയസ്സായ അച്ഛൻ കൈയിൽ കിട്ടിയ വാക്കത്തി കൊണ്ട് മകനെ വെട്ടി.. പരുക്കേറ്റ മകൻ ആശുപത്രിയിൽ.. അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി എലിവാലിക്കരയിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം.

മകനെ വെട്ടിയ കേസിലെ പ്രതി നാരായണൻ (81)

എലിവാലിക്കര കരിമ്പാനിയിൽ പ്രകാശ് (39) നാണ് കയ്യിൽ വാക്കത്തി കൊണ്ട് വെട്ടേറ്റത്. പിതാവ് നാരായണൻ (ജോൺ, 81 ) ആണ് വെട്ടിയതെന്ന് പോലീസ് പറഞ്ഞു. വെട്ടേറ്റ് വീടിന്റെ മുറ്റത്ത്‌ വീണുകിടന്ന പ്രകാശിനെ ആശുപത്രിയിൽ എത്തിക്കാൻ സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ തയ്യാറായില്ല. വർഷങ്ങളായി കഞ്ചാവ് ഉപയോഗം മൂലം മാനസിക അസ്വാസ്ഥ്യം ഉള്ള പ്രകാശ് പ്രായമായ അച്ഛനെ നിരന്തരം ഉപദ്രവിക്കുമായിരുന്നെന്നും ഇയാളുടെ ആക്രമണം മൂലം ഭാര്യയും മക്കളും നേരത്തെ ഉപേക്ഷിച്ചു പോയതാണെന്നും നാട്ടുകാർ പറയുന്നു.

നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് മണിമല സിഐ റ്റി ഡി സുനിൽകുമാർ, എസ് ഐ ശ്രീജിത്ത്‌ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് എത്തി യുവാവിനെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അറസ്റ്റിലായ നാരായണനെ കോടതിയിൽ ഹാജരാക്കി.