മകന്റെ വിവാഹവേദിക്കടുത്ത്‌ , വിവാഹ ചടങ്ങ്‌ ആരംഭിക്കുന്നതിനു മിനിട്ടുകള്‍ക്കു മുൻപ് അച്‌ഛന്‌ ദാരുണാന്ത്യം; വേര്‍പാട്‌ അറിയാതെ മിന്നുകെട്ട്‌

മകന്റെ വിവാഹവേദിക്കടുത്ത്‌ , വിവാഹ ചടങ്ങ്‌ ആരംഭിക്കുന്നതിനു മിനിട്ടുകള്‍ക്കു മുൻപ്  അച്‌ഛന്‌ ദാരുണാന്ത്യം; വേര്‍പാട്‌ അറിയാതെ മിന്നുകെട്ട്‌

മുണ്ടക്കയം: മകന്റെ വിവാഹ ചടങ്ങ്‌ ആരംഭിക്കുന്നതിനു മിനിട്ടുകള്‍ക്കു മുമ്പ്‌ കുഴഞ്ഞുവീണ അച്‌ഛന്‌ ദാരുണാന്ത്യം. അച്‌ഛന്റെ വേര്‍പാട്‌ അറിയാതെ മുഹൂര്‍ത്ത സമയത്ത്‌ മകന്റെ വിവാഹം നടന്നു.

ഇതിനുശേഷം വിവാഹസംഘം വീട്ടില്‍ എത്തിയതിനു തൊട്ടുപിന്നാലെ ജോസഫിന്റെ മൃതദേഹവുമായുള്ള വാഹനവും എത്തിയത്‌ നാടിന്‌ തീരാവേദനയായി. ഒന്‍പതേക്കര്‍ സൂര്യകാന്തിക്കവല പാറയ്‌ക്കല്‍ ജോസഫാ(ജോസഫ്‌ ആശാന്‍-70)ണ്‌ മകന്റെ വിവാഹം കാണാതെ വിധിക്കു മുമ്പില്‍ കീഴടങ്ങിയത്‌.

കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക്‌ പന്ത്ര ണ്ടോടെ മുണ്ടക്കയം വടക്കേമലയിലാണ്‌ സംഭവം. ജോസഫിന്റെ മകന്‍ രാജേഷിന്റെ വിവാഹം രാവിലെ 11.30 ന്‌ വധൂ ഗൃഹത്തില്‍ നടത്താനാണ്‌ തീരുമാനിച്ചിരുന്നത്‌. വടക്കേമല പുതുപ്പറമ്പില്‍ നടരാജന്റെ മകള്‍ നീതുവായിരുന്നു വധു.
വരന്‍ അടക്കമുള്ളവര്‍ 11.10 ഓടെ ഇവിടെയെത്തി. എന്നാല്‍ വിവാഹം നടക്കുന്ന വീട്ടിലേയ്‌ക്ക്‌ നടക്കുന്നതിനിടെ ജോസഫ്‌ കുഴഞ്ഞുവീണു. ഒപ്പമുണ്ടായിരുന്നവര്‍ ഇദ്ദേഹത്തെ ഉടന്‍തന്നെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇക്കാര്യം അറിയിക്കാതെ ജോസഫിന്റെ സഹോദരന്‍ ബാലുവിന്റെ മേല്‍നോട്ടത്തില്‍ വിവാഹം നടത്തി.

ഇവിടെ നിന്ന്‌ തിരികെ ഒന്‍പതേക്കറിലെ വീട്ടില്‍ എത്തിയശേഷമാണ്‌ പിതാവിന്റെ വേര്‍പാട്‌ രാജേഷിനെ അറിയിച്ചത്‌. സംസ്‌കാരം നടത്തി.. സരോജിനിയാണ്‌ ജോസഫിന്റെ ഭാര്യ. മക്കള്‍: ജോണ്‍ റോബര്‍ട്ട്‌, സേവ്യര്‍, രാജേഷ്‌, റീത്ത, ബാബു, റീന, അല്‍ഫോണ്‍സ. മരുമക്കള്‍: മറിയാമ്മ, പാല്‍ദ്വര, മണികണ്‌ഠന്‍, മിനി, രവി, നീതു.
1-web-father-died-on-sons-wedding-day