കാഞ്ഞിരപ്പള്ളി ഇടിമിന്നല്‍ ഭീതിയില്‍, ഈ വർഷം മിന്നലിന്റെ ശക്തി കൂടുതൽ ..എരുമേലിയിൽ വീട് തകർന്നു, വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കാഞ്ഞിരപ്പള്ളി ഇടിമിന്നല്‍ ഭീതിയില്‍, ഈ വർഷം മിന്നലിന്റെ ശക്തി കൂടുതൽ ..എരുമേലിയിൽ വീട് തകർന്നു, വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കാഞ്ഞിരപ്പള്ളി :- കാഞ്ഞിരപ്പള്ളിയും പരിസര പ്രദേശങ്ങളും ഇടിമിന്നൽ ഭീതിയിൽ ..കഴിഞ്ഞ ആഴ്ച എരുമേലിയിൽ ശക്തമായ ഇടിമിന്നലില്‍ വീടിന് നാശനഷ്ടങ്ങള്‍ സംഭവിച്ചുവെങ്കിലും വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു .

താലുക്കിൽ പല സ്ഥലങ്ങളിലും ഇടിമിന്നലിൽ അപകടം ഉണ്ടായതായി റിപ്പോർട്ട്‌ ഉണ്ട് .

തുലാമഴയോടനുബന്ധിച്ച്‌ എത്തുന്ന മഴയാണ് വലിയ അപകടകാരിയെന്നതിനാല്‍ മിന്നലുള്ള സമയത്ത് ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു.

എരുമേലി തുമരംപാറയിൽ റെജി എം. ജോസഫിന്റെ വീടിനാണ് ഇടിമിന്നലേറ്റ് നാശനഷ്ടങ്ങളുണ്ടായത്. സംഭവത്തിന് തൊട്ടുമുമ്ബ് വീടിന് മുകളില്‍ ജലസംഭരണ ടാങ്കിന് സമീപത്ത് അയയില്‍ ഉണക്കാനിട്ട വസ്ത്രങ്ങള്‍ എടുക്കുകയായിരുന്നു റെജി. താഴേക്കിറങ്ങി വീടിന്റെ മുറ്റത്തുനിന്ന കുഞ്ഞിനേയും സിറ്റൌട്ടിലായിരുന്ന ഭാര്യയുമായി വീട്ടിലേക്ക് കയറാന്‍ ഒരുങ്ങുമ്ബോഴായിരുന്നു ശക്തമായ ഇടിമുഴക്കവും മിന്നലും ഉണ്ടായത്.

അല്പം മുമ്ബ് വീടിന് മുകളില്‍ റെജി നിന്നിരുന്ന ഭാഗത്തെ കോണ്‍ക്രീറ്റ് പാളികളും അയയുടെ ഇരുമ്ബു പൈപ്പ് തൂണുകളും മിന്നലേറ്റ് തകര്‍ന്ന് തെറിച്ചുപോയി. വീടിന്റെ സിറ്റൌട്ടിലെ ഭിത്തികള്‍ വിണ്ടുകീറി. സിറ്റൌട്ടിലെ ബള്‍ബും ഭിത്തിയില്‍ തൂക്കിയിരുന്ന ഫോട്ടോയും കഷണങ്ങളായി ചിതറിത്തെറിച്ചു.

വീടിന് സമീപത്തെ പന മരത്തിന്റെ മുകള്‍ ഭാഗം മിന്നലേറ്റ് രണ്ടായി പിളര്‍ന്നു. വീട്ടിലെ ഏതാനും ഇലക്‌ട്രിക് ഉപകരണങ്ങളും ഫാനും കേടായി. ചിലര്‍ക്ക് ചെറിയതോതില്‍ ഷോക്ക് അനുഭവപ്പെട്ടു.

ഇടിമിന്നലിന്റെ തൊട്ടുമുമ്ബ് വീടിന് മുകളില്‍ നിന്ന് ഇറങ്ങാനും ഭാര്യയെയും കുഞ്ഞിനേയും വീടിനുള്ളിലേക്ക് കയറ്റാനും കഴിഞ്ഞത് ദൈവനിയോഗമായി കരുതുകയാണ് റെജി.

ligtning damage1തുലാമഴയ്ക്കു മുന്നോടിയായി എത്തുന്ന ഇടിമിന്നല്‍ അതീവ പ്രഹരശേഷിയുള്ളതാണ്. സാധാരണ ഉച്ചയ്ക്കുശേഷമാണ് തുലാമഴയെത്തുന്നത്. മഴയുടെ വരവറിയിക്കുന്നതുതന്നെ ശക്തമായ ഇടിയോടും മിന്നലോടുംകൂടിയാണ്. കരുതലോടെയിരുന്നിലെ്ലങ്കില്‍ ഇടിമിന്നല്‍ അപകടമുണ്ടാക്കിയേക്കാം.

ഉയര്‍ന്ന കുന്നിന്‍പ്രദേശങ്ങളിലും തുറസായ സ്ഥലങ്ങളിലുമാണ് സാധാരണയായി മിന്നലേല്‍ക്കാന്‍ സാധ്യതയുള്ളത്. വാഗമണ്‍ മേഖലകളിലും മറ്റും പതിവായി ഇടിമിന്നല്‍ മൂലമുള്ള അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. ഏതാനും മാസം മുന്‍പു വാഗമണ്‍ ടോപ്പില്‍ ഇടിമിന്നലില്‍ രണ്ടുപേര്‍ മരിച്ചിരുന്നു.

ഇടിമിന്നല്‍ ആളുകള്‍ക്ക് അപായം സൃഷ്ടിക്കുന്നതിനൊപ്പം വീടുകള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും നാശം വിതയ്ക്കും. ശക്തമായ മിന്നലില്‍ വീടുകള്‍ക്ക് വിള്ളല്‍ സംഭവിക്കുന്നതു പതിവാണ്. ഇതു കൂടാതെ ജനല്‍ച്ചില്ലുകള്‍ പൊട്ടിത്തകരുകയും ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍ക്കു കേടുപാടുസംഭവിക്കാറുമുണ്ട്. മുന്‍കരുതല്‍ സ്വീകരിച്ചിലെ്ലങ്കില്‍ ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍ക്കു നാശനഷ്ടം ഉറപ്പാണ്. ടിവിയാണ് കൂടുതല്‍ തകരുന്നത്.

മുന്‍കരുതലുകള്‍ :
ഇടിമിന്നലുള്ള സമയത്ത് വീട്ടില്‍ത്തന്നെ കഴിയുന്നതാണ് ഉത്തമം.
മിന്നലുള്ളപ്പോള്‍ തുറസായ സ്ഥലങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണം.
ഉയരംകൂടിയ മരങ്ങള്‍ക്കടിയില്‍ അഭയം തേടരുത്. കാരണം മരത്തിന് ഇടിവെട്ടേല്‍ക്കാന്‍ സാധ്യതയുണ്ട്.

വീടിന്‍റെ ജനാലകള്‍ക്കരികില്‍നിന്നു കഴിവതും മാറിനില്‍ക്കുക സുരക്ഷയെക്കരുതി മെയിന്‍ സ്വിച്ച്‌ ഓഫ് ചെയ്ത് വൈദ്യുതി ബന്ധം വിച്‌ഛേദിക്കാം.

lightning damage 3ഇടിമിന്നലിനു സാധ്യതയുള്ളപ്പോള്‍ ഒരു കാരണവശാലും ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്. ഉപകരണങ്ങള്‍ വൈദ്യുതിയുമായി ബന്ധിപ്പിക്കുന്ന എല്ലാ കേബിളുകളും ഊരിയിടണം. മിന്നലുള്ളപ്പോള്‍ ഫോണിലൂടെയുള്ള സംസാരം കഴിവതും ഒഴിവാക്കുക.