മണിമലയിൽ 83 വയസ്സുകാരനായ വിമുക്ത ഭടൻ 78 വയസ്സുകാരി ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്നു

മണിമലയിൽ 83 വയസ്സുകാരനായ വിമുക്ത ഭടൻ  78 വയസ്സുകാരി  ഭാര്യയെ മണ്ണെണ്ണ ഒഴിച്ച്  തീ കൊളുത്തി കൊന്നു

മണിമലയിൽ 83 വയസ്സുകാരനായ വിമുക്ത ഭടൻ 78 വയസ്സുകാരി ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്നു
മണിമല: തിങ്കളാഴ്ച രാവിലെ എട്ടരയോടെടെയായിരുന്നു മണിമല മുക്കടയിൽ നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വീട്ടുവഴക്കിനെ തുടർന്ന് 83 വയസ്സുകാരനായ വിമുക്ത ഭടൻ 78 വയസ്സുകാരി ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്നു. മുക്കട ചാരുവേലി കാവുങ്കൽ ശോശാമ്മ വർഗീസ് (78) ആണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പരിക്കേറ്റ ഭർത്താവ് വര്ഗീസ്(83) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

വീട്ടു വഴക്കിനെ തുടർന്ന് ശോശാമ്മയും വര്ഗീസും തമ്മിൽ ബഹളം പതിവായിരുന്നു. മണിമല പോലീസ് ഇതുസംബന്ധിച്ച് കേസെടുക്കുകയും ചെയ്തിരുന്നു.

രാവിലെ എട്ടരയോടെ മകളുടെ വീട്ടിൽ പോകാനായി ശോശാമ്മ വസ്ത്രം മാറാൻ മുറിയിൽ കയറിയപ്പോൾ വർഗീസ് പിന്നാലെ എത്തി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നു സംശയിക്കുന്നു. പൊള്ളലേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ശോശാമ്മ വൈകിട്ട് അഞ്ച് മണിയോടെ മരിച്ചു. മക്കൾ: ലൂയി ,നിഥിൻ (ഇരുവരും ഷാർജ), ജൂലി. മരുമക്കൾ: ലിജി, ബിനു, അഭിലാഷ്