കാഞ്ഞിരപ്പള്ളി പട്ടണത്തിലെ 11കെ.വി. എ. ബി. സി. കേബിളില്‍ മൂന്നിടങ്ങളിലായി തീപിടുത്തം; രണ്ട് മണിക്കൂറോളം പട്ടണം ഇരുട്ടിൽ.

കാഞ്ഞിരപ്പള്ളി പട്ടണത്തിലെ 11കെ.വി. എ. ബി. സി. കേബിളില്‍ മൂന്നിടങ്ങളിലായി തീപിടുത്തം; രണ്ട് മണിക്കൂറോളം പട്ടണം  ഇരുട്ടിൽ.


കാഞ്ഞിരപ്പള്ളി: 11 കെ. വി. എ. ബി. സി. കേബിളില്‍ തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് ടൗണില്‍ വൈദ്യുതി വിതരണം നിലച്ചു. കാഞ്ഞിരപ്പള്ളി പേട്ട കവലയില്‍ ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഇതോടെ പട്ടണം രണ്ടു മണിക്കൂറുകളോളം ഇരുട്ടിലായി.

മൂന്നിടങ്ങളിലായി തീപിടുത്തം ഉണ്ടായി. കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. പേട്ടകവലയിലും, നൈനാര്‍ പള്ളിക്കു മുന്‍ഭാഗത്തായി രണ്ടിടങ്ങളിലുമാണ് എ. ബി. സി. കേബിള്‍ കത്തി നശിച്ചത്. താല്‍ക്കാലികമായി തകരാര്‍ പരിഹരിച്ചതായും കേബിള്‍ മുഴുവന്‍ പരിശോധിക്കണമെന്നും സബ് എന്‍ജിനീയര്‍ അറിയിച്ചു.

സബ് സ്‌റ്റേഷന്‍ മുതല്‍ 26 ാ ം മൈല്‍ വരെയും ഈരാറ്റുപേട്ട റോഡില്‍ ആനക്കല്ല് വരെയും എ. ബി. സി. കേബിള്‍ വഴിയാണ് വൈദ്യുതി വിതരണം. വൈദ്യുതി വിതരണം നിലച്ചതോടെ അസഹനീയമായ ചൂടില്‍ ജനങ്ങളാകെ വെന്തുരുകി. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു. കെ. എസ്. ഇ. ബി. ജീവനക്കാര്‍ മണിക്കൂറുകള്‍ക്ക് ശേഷം വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു