മുണ്ടക്കയം അഷറഫ് ടെക്സ്റ്റയിൽസിൽ വൻ അഗ്നിബാധ ; ലക്ഷങ്ങളുടെ നാശനഷ്ടം (വീഡിയോ)

മുണ്ടക്കയം അഷറഫ് ടെക്സ്റ്റയിൽസിൽ വൻ അഗ്നിബാധ ;  ലക്ഷങ്ങളുടെ നാശനഷ്ടം  (വീഡിയോ)

മുണ്ടക്കയം: ടൗണിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം. സമീപത്തെ കടകളിലേയ്ക്ക് തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം എന്നാണ് നിഗമനം.

ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ മുണ്ടക്കയം ആശുപത്രി ജംഗ്ഷനിൽ വർഷങ്ങളായി മൂന്ന് നിലകളിൽ പ്രവർത്തിക്കുന്ന
അഷറഫ് ടെക്സ്റ്റയിൽസ് എന്ന വസ്ത്ര വ്യാപാര ശാലയിലാണ് തീ പിടുത്തം ഉണ്ടായത്. ഒന്നര കോടി രൂപയുടെ നഷ്ടം ഉണ്ടായതാണ് പ്രഥമിക വിലയിരുത്തൽ.

രാവിലെ സമീപത്തെ ലോട്ടറി വിൽപന നടത്തുന്ന കടയുടമയാണ് തുണി കടയിൽ നിന്നും പുക ഉയരുന്നത് കണ്ട് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് ഫയർഫോഴ്സും സ്ഥലത്തെത്തി ഒരു മണിക്കൂർ നടത്തിയ
ശ്രമങ്ങൾക്കൊടുവിൽ തീ അണച്ചു. കടയുടെ ഒരു ഭാഗം പൂർണ്ണമായും കത്തി നശിച്ചു.കടയ്ക്കുള്ളിൽ ഉണ്ടായിരുന്ന ലക്ഷ കണക്കിന് രൂപയുടെ വസ്ത്രങ്ങൾ കത്തി നശിച്ചു. ഒന്നാം നിലയിലാണ് തീ പിടുത്തം ഉണ്ടായത്. മുകളിലത്തെ നിലകളിലേയ്ക്ക്
തീ പടരാതിരുക്കുവാൻ അഗ്നിശമന സേനയും പൊലീസും ചേർന്ന് ക്രമീകരണങ്ങൾ ചെയ്തു. കാഞ്ഞിരപ്പള്ളി,
ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ നിന്നാണ് അഗ്നിശമന സേന എത്തിയത്. സ്റ്റേഷൻ ഓഫീസർമാരായ ജോസഫ്
ജോസഫ്, അനുപ് പി.രവീന്ദ്രൻ, ലീഡിംഗ് ഫയർമാൻമാരായ കെ.പി സുരേഷ് ജെ.രാധാകൃഷ്ണൻ, എന്നിവരും
എസ് ഐ മാരായ സന്തോഷ് കുമാർ, കെ.എസ് സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.