കാഞ്ഞിരപ്പള്ളി തുമ്പമടയിൽ വൻ തീപിടുത്തം

കാഞ്ഞിരപ്പള്ളി തുമ്പമടയിൽ വൻ തീപിടുത്തം

കാഞ്ഞിരപ്പള്ളി തുമ്പമടയിൽ വൻ തീപിടുത്തം

കാഞ്ഞിരപ്പള്ളി : തമ്പലക്കാട് തുമ്പമടയിൽ വൻ തീപിടുത്തം. കാഞ്ഞിരപ്പള്ളിയിലുള്ള മുണ്ടമറ്റം ഗ്ലാസ് ഹൗസിന്റെ തുമ്പമടയിലുള്ള ഗോഡൗണിനാണ് തീ പിടിച്ചത്.

പാലാ, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാമ്പാടി എന്നീ ഫയർ ആന്റ് റെസ്ക്യു സ്റ്റേഷനിൽ നിന്നു ആറു ഫയർ എൻജിനുകൾ എത്തിയെങ്കിലും തീ നിയന്ത്രണ വിധേയമാക്കുവാൻ സാധിച്ചില്ല . പ്ലൈവടുകളും പ്ലാസ്റ്റിക് സാമഗ്രികളും കത്തികൊണ്ടിരിക്കുകയാണ്. ഒന്നര കോടിയുടെ നഷ്ടം കണക്കാക്കുന്നു.