കാഞ്ഞിരപ്പള്ളി ടൗണിൽ തീപിടുത്തം. കട കത്തി നശിച്ചു, രണ്ടുലക്ഷം രൂപയുടെ നാശനഷ്ടം

കാഞ്ഞിരപ്പള്ളി ടൗണിൽ തീപിടുത്തം. കട കത്തി നശിച്ചു, രണ്ടുലക്ഷം രൂപയുടെ നാശനഷ്ടം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ടൗണിൽ, ഒന്നരമാസമായി അടച്ചിട്ടിരുന്ന കടക്ക് തീപിടിച്ച് രണ്ട് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കപ്പെടുന്നു.

തിങ്കളാഴ്ച വൈകിട്ട് എഴ് മണിക്കായിരുന്നു സംഭവം. ഈരാറ്റുപേട്ട സ്വദേശി പറമ്പിൽ ഷാഹിർ നടത്തികൊണ്ടിരുന്ന ഷവര്‍മ്മ വില്‍പന കടയാണ് കത്തി നശിച്ചത്. കാഞ്ഞിരപ്പള്ളി ഇല്ലത്തുപറമ്പില്‍ നിസാറിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. അഗ്നിബാധയില്‍ എ.സി, ഇന്‍ഡക്ഷന്‍ കുക്കര്‍, റഫ്രിജിറേറ്റർ, മിക്‌സി ഉള്‍പ്പെടെ നിരവധി സാധനസാമഗ്രികൾ കത്തി നശിച്ചു. കെട്ടിടത്തിന്റെ പിൻ വശത്തു പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ട സമീപവാസികൾ നടത്തിയ തെരച്ചിലിലാണ് തീപിടുത്തം കണ്ടത്.

കാഞ്ഞിരപ്പള്ളി അഗ്നിശമനസേന സ്‌റ്റേഷന്‍ ഓഫീസര്‍ ജോസഫ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘവും, ഈരാട്ടുപേട്ടയില്‍ നിന്നെത്തിയ അഗ്നിശമനസേനയും, നാട്ടുകാരും ചേര്‍ന്ന് തീയണക്കുകയായിരുന്നു.