കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ തീപിടിത്തം; ജനം പരിഭ്രാന്തരായി, ഫയര്‍ഫോഴ്‌സെത്തി തീയണച്ചു.

കാഞ്ഞിരപ്പള്ളി  ബസ് സ്റ്റാന്‍ഡില്‍ തീപിടിത്തം; ജനം പരിഭ്രാന്തരായി, ഫയര്‍ഫോഴ്‌സെത്തി തീയണച്ചു.

കാഞ്ഞിരപ്പള്ളി : ബസ് സ്റ്റാന്‍ഡില്‍ കൂട്ടിയിട്ട മാലിന്യങ്ങള്‍ക്ക് തീപിടിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്നലെ വൈകുന്നേരം 6.15 നാണു സംഭവം.

സ്റ്റാന്‍ഡിനുള്ളില്‍ ട്രാഫിക് എയ്ഡ് പോസ്റ്റിനു ചുറ്റും കൂട്ടിയിട്ട മാലിന്യങ്ങള്‍ക്കാണ് തീപിടിച്ചത്. ഫയര്‍ഫോഴ്‌സെത്തി തീയണച്ചതിനാല്‍ മറ്റു സ്ഥലങ്ങളിലേക്ക് പടരുന്നത് ഒഴിവായി. വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ച ട്രാഫിക് ഐലന്റും കത്തിനശിച്ചു. സിഗരറ്റു കുറ്റിയില്‍ നിന്ന് തീപിടിച്ചതാണെന്നാണ് നിഗമനം.

പെട്ടെന്ന് തീ അണയ്ക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്.