മുണ്ടക്കയത്ത് പെയിന്റ് കടയില്‍ തീപിടിത്തം ; കാഷ് കൌണ്ടർ കത്തി നശിച്ചു ; ലക്ഷങ്ങളുടെ നഷ്ടം

മുണ്ടക്കയത്ത് പെയിന്റ് കടയില്‍  തീപിടിത്തം ; കാഷ് കൌണ്ടർ കത്തി നശിച്ചു ; ലക്ഷങ്ങളുടെ നഷ്ടം

മുണ്ടക്കയം: മുണ്ടക്കയം വരിക്കാനി കവലയില്‍ പെയിന്റ് ഹൗസ് എന്ന പേരിലുള്ള പെയിന്റ് കടയില്‍ ചൊവ്വാഴ്ച്ച രാത്രിയില്‍ ഉണ്ടായ അഗ്നിബാധയില്‍ വൻ നാശ നഷ്ടം. കടയുടെ കാഷ് കൌണ്ടർ കത്തി നശിച്ചു. കൂടാതെ കടയിൽ സൂക്ഷിച്ചിരുന്ന പയിന്റും മറ്റു അനുബന്ധ സാധാരണങ്ങളും കത്തി നശിച്ചു. ലക്ഷങ്ങളുടെ നാശ നഷ്ട്ടമാണ് ഉണ്ടായത്.

തീ പിടിച്ചത് പെയിന്റ് നു ആയതിനാൽ തീയുടെ കാഠിന്യം കൂടി.

മുണ്ടക്കയം സ്വദേശി സതീഷിന്റെ ഉടമസ്ഥതയിലുള്ള പെയിന്റ് ഹൗസിനാണ് ഇന്നലെ രാത്രി എട്ടരക്ക് തീ പിടിച്ചത് . വൈകിട്ട് കട അടച്ചു ഉടമസ്ഥനും ജോലിക്കാരും പോയതിനു ശേഷമാണു തീ പിടുത്തം ഉണ്ടായത്.

കടയ്ക്കുള്ളില്‍ നിന്നും തീ പടരുന്നത് കണ്ട് നാട്ടുക്കാർ ഫയര്‍ ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു .

ക്ലോസ് സര്‍ക്ക്യുട്ടാണ് അപകടത്തിന് കാരണം എന്നാണ് അനുമാനം.

FIRE-AT-paint-shop-3

FIRE-AT-paint-shop-2

FIRE-AT-paint-shop-1