പൊൻകുന്നം ഭാഗത്തു വിവിധ പ്രദേശങ്ങളിൽ തീ​പി​ടു​ത്തം

പൊൻകുന്നം ഭാഗത്തു വിവിധ പ്രദേശങ്ങളിൽ തീ​പി​ടു​ത്തം

പൊ​ന്‍​കു​ന്നം : വേ​ന​ല്‍ ക​ടു​ത്ത​തോ​ടെ തീപിടുത്തം പതിവ് വാർത്തയായി. ഇ​ള​ങ്ങു​ള​ത്ത് ഇ​ന്ന​ലെ പ​ക​ല്‍ ര​ണ്ടി​ട​ത്ത് തീ​പി​ടു​ത്ത​മു​ണ്ടാ​യി. ഇ​ള​ങ്ങു​ളം പ​ള്ളി​ക്കു സ​മീ​പം ഈ​രൂ​രി​ക്ക​ല്‍ ഇ.​ഡി.​ജോ​സ​ഫി​ന്‍റെ പു​ര​യി​ട​ത്തി​ലാ​ണ് തീ ​പി​ടി​ച്ച​ത്. ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു പാ​ലാ-​പൊ​ന്‍​കു​ന്നം റോ​ഡി​നോ​ട് ചേ​ര്‍​ന്ന് തി​ട്ട​യി​ലു​ള്ള റ​ബ​ര്‍​ത്തോ​ട്ട​ത്തി​ല്‍ തീ​പ​ട​ര്‍​ന്ന​ത്. രാ​വി​ലെ ചെ​റി​യ തോ​തി​ല്‍ ഇ​വി​ടെ തീ​പി​ടു​ത്ത​മു​ണ്ടാ​യെ​ങ്കി​ലും പ​ട​രും മു​മ്പ് നാ​ട്ടു​കാ​ര്‍ അ​ണ​ച്ചു.

ഇ​വി​ടെ ത​ന്നെ ഉ​ച്ച​ക​ഴി​ഞ്ഞ് വീ​ണ്ടും തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. 50 സെ​ന്‍റ് സ്ഥ​ല​ത്തെ ഏ​താ​നും റ​ബ​ര്‍​മ​ര​ങ്ങ​ള്‍, വാ​ഴ, ജാ​തി, കു​രു​മു​ള​ക്, തേ​ക്ക് തു​ട​ങ്ങി​യ​വ​യ്ക്ക് തീ​പി​ടു​ത്ത​ത്തി​ല്‍ നാ​ശ​മു​ണ്ടാ​യി. ഈ ​സ​മ​യ​ത്ത് വീ​ശി​യ​ടി​ച്ച വേ​ന​ല്‍​ക്കാ​റ്റി​ല്‍ തീ ​പ​ട​ര്‍​ന്ന് ജോ​സ​ഫി​ന്‍റെ വീ​ടി​ന്‍റെ സ​മീ​പ​ത്തെ​ത്തി​യ​പ്പോ​ഴേ​ക്കും നാ​ട്ടു​കാ​രും കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ നി​ന്നെ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്‌​സും ചേ​ര്‍​ന്ന് അ​ണ​ച്ച​തി​നാ​ല്‍ വ​ന്‍​ദു​ര​ന്തം ഒ​ഴി​വാ​യി. പൊ​ന്‍​കു​ന്നം-​പാ​ലാ റോ​ഡി​ലെ ഓ​ട​യി​ല്‍ നി​ന്ന് തീ ​പു​ര​യി​ട​ത്തി​ലേ​ക്ക് പ​ട​ര്‍​ന്നു ക​യ​റു​ക​യാ​യി​രു​ന്നു.

വൈ​ദ്യു​തി ലൈ​നി​ല്‍ നി​ന്ന് തീ​പ്പൊ​രി​വീ​ണ​തോ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​ഞ്ഞ സി​ഗ​ര​റ്റ് കു​റ്റി​യി​ല്‍ നി​ന്നോ ആ​വാം തീ​പ​ട​ര്‍​ന്ന​തെ​ന്ന് സം​ശ​യി​ക്കു​ന്നു. ഇ​വി​ടെ ത​ന്നെ​യു​ള്ള ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​ന്‍റെ ചു​വ​ട്ടി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം തീ​പി​ടി​ത്ത​മു​ണ്ടാ​യി​രു​ന്നു.

കൊ​പ്രാ​ക്ക​ളം ഗോ​കു​ലം അ​മ്പി​ളി എ​സ്. നാ​യ​രു​ടെ പു​ര​യി​ട​ത്തി​ലും ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞ് തീ​പി​ടു​ത്ത​മു​ണ്ടാ​യി. ച​പ്പു​ച​വ​റു​ക​ള്‍​ക്കു തീ​പി​ടി​ച്ച​ത് പ​റ​മ്പി​ലേ​ക്ക് പ​ട​രു​ക​യാ​യി​രു​ന്നു. ഇ​ള​ങ്ങു​ളം പ​ള്ളി​ക്കു സ​മീ​പ​ത്തെ തീ​യ​ണ​ച്ചു മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘ​വും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ഉ​ട​ന്‍ ത​ന്നെ തീ​യ​ണ​ച്ചു.

ക​റി​ക്കാ​ട്ടൂ​ര്‍ സെ​ന്‍റ​ര്‍ വ​ട​ക്കും​മു​റി മെ​ജോ ജോ​സ​ഫ്, പൂ​ത്തോ​ലി​ല്‍ വീ​ട്ടി​ല്‍ ഷാ​ജി, മോ​ട​യി​ല്‍ സാ​ബു എ​ന്നി​വ​രു​ടെ പു​ര​യി​ട​ത്തി​ലും തീ​പി​ടി​ത്ത​മു​ണ്ടാ​യി. ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘ​വും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് തീ​യ​ണ​ച്ച​ത്. മെ​ജോ ജോ​സ​ഫി​ന്‍റെ പ​റ​മ്പി​ലെ നി​ര​വ​ധി റ​ബ​ര്‍​മ​ര​ങ്ങ​ളും മ​റ്റു കൃ​ഷി​യും ന​ശി​ച്ചു.