പൊൻകുന്നം വട്ടക്കാട്ട് മെഡിക്കൽസിൽ വൻ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ട്ടം ..

പൊൻകുന്നം  വട്ടക്കാട്ട് മെഡിക്കൽസിൽ വൻ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ട്ടം ..

പൊൻകുന്നം: പൊൻകുന്നത്തെ പ്രധാന മെഡിക്കൽ സ്റ്റോറുകളിൽ ഒന്നായ, പൊൻകുന്നം ടൗണിൽ പാലാ റോഡിൽ സ്ഥിതിചെയ്യുന്ന വട്ടക്കാട്ട് മെഡിക്കൽസിൽ വൻ തീപിടുത്തം ഉണ്ടായി. ലക്ഷങ്ങളുടെ നഷ്ടമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഇന്നു രാവിലെ ആറേമുക്കാലോടെ മെഡിക്കൽ സ്റ്റോറിന് പിൻഭാഗത്ത് കെട്ടിടത്തിന്റെ മുകൾഭാഗത്ത്കൂടി പുക ഉയരുന്നതു കണ്ടാണ് വാഹനങ്ങളിലും വഴിയാത്രക്കാരും ഉടൻ തന്നെ പോലിസിൽ വിവരം അറിയിക്കുകയായിരുന്നു. കടക്കകത്ത് തി പിടിച്ച് ചില സാധനങ്ങൾ പൊട്ടിത്തെറിച്ച് ഷട്ടറിൽ ഇടിക്കുന്ന ശബ്ദം പുറത്ത് നിൽക്കുന്നവർ കേഴ്ക്കുന്നുണ്ടായിരുന്നു. ഇതിനിടെ വിവരം അറിഞ്ഞെത്തിയ കടയുടമ ജോജി എത്തിയാണ് മെഡിക്കൽ സ്റ്റോർ തുറന്നത്.

പൊൻകുന്നം പോലിസും, ഹൈവേ പോലീസും ഓടിക്കൂടിയ നാട്ടുകാരും, വിവരമറിഞ്ഞെത്തിയ സമീപ വ്യാപാരികളും ഓട്ടോ തൊഴിലാളികളും ചേർന്നാണ് കടയ്ക്കുള്ളിൽ ആളിപടർന്നിരുന്ന തീയണച്ചത്. പാ. മ്പാടിയിൽ നിന്നും ഫയർ യൂണിറ്റ് എത്തിയിരുന്നു

ഏകദേശം 4 ലക്ഷം രൂപായുടെ നഷ്ടം കണക്കാക്കുന്നു. കടയിൽ സ്റ്റോക്ക് ഉണ്ടായിരുന്ന മരുന്നുകൾ പൂർണമായും നശിച്ചുപോയി. നഷ്ടത്തിന്റെ കണക്ക് തിട്ടപ്പെടുത്തി വരുന്നതേയുള്ളുവെന്ന് സ്ഥാപന ഉടമ ജോജി പറയുന്നു. തീ പിടുത്തത്തിന്റെ കാരണം കണ്ടെത്താൻ കഴിഞ്ഞില്ല. പോലീസ് മേൽനടപടികൾ ആരംഭിച്ചു .