രണ്ടു വയസുകാരിയുടെ കൈ പൂട്ടുകുറ്റിയിൽ കുടുങ്ങി; കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷനിലെത്തിച്ച് പുട്ടുകുറ്റി അറുത്ത് കൈ പുറത്തെടുത്തു.

രണ്ടു വയസുകാരിയുടെ കൈ പൂട്ടുകുറ്റിയിൽ കുടുങ്ങി; കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷനിലെത്തിച്ച് പുട്ടുകുറ്റി അറുത്ത് കൈ പുറത്തെടുത്തു.

കാഞ്ഞിരപ്പള്ളി : രണ്ടു വയസുകാരിയുടെ കൈ പൂട്ടുകുറ്റിയിൽ കുടുങ്ങി. കൈ പുറത്തെടുക്കാനാവാതെ രണ്ടു മണിക്കൂറോളം ബുദ്ധിമുട്ടിയ കുട്ടിയെ കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷനിലെത്തിച്ച് പുട്ടുകുറ്റി അറുത്ത് കൈ പുറത്തെടുത്തു.

ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അയർക്കുന്നം പുതിയിടത്ത് വീട്ടിൽ സിമ്മിയുടെ രണ്ടു വയസുള്ള മകൾ ഹണി അടുക്കളയിൽ കളിച്ചുകൊണ്ടിക്കവേ പുട്ടുകുറ്റിക്കകത്തെ ചില്ലിൽ കൈവിരൽ കുടുങ്ങിയത്. അതോടെ കൈ പുറത്തെടുക്കാൻ കഴിയാത കുട്ടി നിലവിളി തുടങ്ങി. വീട്ടുകാർ ശ്രമിച്ചിട്ടും വിരൽ പുറത്തെടുക്കാൻ കഴിയാതെ വന്നതോടെ സമീപത്തെ ആശുപത്രികളിൽ എത്തിച്ചെങ്കിലും പുറത്തെടുക്കാൻ കഴിഞ്ഞില്ല.

രണ്ടു മണിക്കൂറിന് ശേഷം കാഞ്ഞിരപ്പള്ളിയിൽ ഫയർ ഫോഴ്സ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഫയർ സ്റ്റേഷൻ ഒഫിസർ ജോസഫ് തോമസിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പുട്ടുകുറ്റി മുറിച്ചാണ് കൈവിരൽ പുറത്തെടുത്തത്.

രണ്ടു വയസുകാരിയുടെ കൈ പൂട്ടുകുറ്റിയിൽ കുടുങ്ങി; കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷനിലെത്തിച്ച് പുട്ടുകുറ്റി അറുത്ത് കൈ പുറത്തെടുത്തു.