പുകപ്പുരയ്ക്ക് തീപിടിച്ചു ; ഫയര്‍ ഫോഴ്‌സ് വാഹനം പാഞ്ഞെത്തിയത് വെള്ളമില്ലാതെ…

പുകപ്പുരയ്ക്ക് തീപിടിച്ചു ; ഫയര്‍  ഫോഴ്‌സ് വാഹനം പാഞ്ഞെത്തിയത്  വെള്ളമില്ലാതെ…

കാഞ്ഞിരപ്പള്ളി : പുകപ്പുരയ്ക്ക് തീപിടിച്ച് ഭാഗികമായി കത്തി നശിച്ചു. മുന്‍ എംഎല്‍എ ജോര്‍ജ് ജെ മാത്യുവിന്റെ പാലമ്പ്രയിലുള്ള റബ്ബര്‍ തോട്ടത്തിലെ പുകപ്പുരയ്ക്കാണ് ഇന്നലെ വൈകിട്ട് ഏഴരയോടെ തീപിടിച്ചത്. ഒരു ടണ്ണോളം റബ്ബര്‍ ഷീറ്റുകള്‍ കത്തി നശിച്ചു.

നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ചു കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയര്‍ ഫോഴ്‌സ് വാഹനം അപകട സ്ഥലത്തു പാഞ്ഞെത്തിയെങ്കിലും ടാങ്കിൽ വെള്ളം ഇല്ലാതെയാണ് എത്തിയത്. അതോടെ നാട്ടുകാർ പ്രതിഷേധിച്ചു . എന്നാൽ ആ സമയം. കാഞ്ഞിരപ്പള്ളി ഫയര്‍ സ്‌റ്റേഷനിലെ മൊബൈല്‍ ടാങ്കര്‍ യൂണിറ്റ് എരുമേലിയില്‍ എരുമേലിയില്‍ മണ്ണുവീണുണ്ടായ ഗതാഗത തടസ്സം നീക്കാന്‍ പോയിരിക്കുകയായിന്നതിനാൽ മിനി വാട്ടര്‍ മിസ്റ്റ് യൂണിറ്റാണ് തീപിടിച്ച സ്ഥലത്തെത്തിയത്.

തീപിടുത്ത വാർത്ത അറിഞ്ഞപ്പോൾ തന്നെ ധൃതിയിൽ വാഹനവുമെടുത്തു കൊണ്ട് ഫയർ ഫോഴ്‌സ് ഉദോഗസ്ഥർ സംഭവ സ്ഥലത്തേക്ക് പാഞ്ഞുവെങ്കിലും, വാഹനത്തിൽ വെള്ളം നിറച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുവാൻ മറന്നതിനാൽ തീ പിടിച്ച സ്ഥലത്തെത്തിയപ്പോൾ ഉപകാരശൂന്യമായി. വാഹനത്തിൽ വെള്ളം നിറയ്ക്കുവാൻ കാലതാമസം ഉണ്ടായതിനാൽ ഈരാറ്റുപേട്ടയില്‍ നിന്നും ടാങ്കര്‍ യൂണിറ്റ് കൂടിയെത്തിയാണ് തീ അണച്ചത് . ആ സമയം കൊണ്ട് പുകപ്പുര പൂർണമായും, വീടിന്റെ ഒരു മുറി ഭാഗികമായും കത്തി നശിച്ചു.