നന്മ നിറഞ്ഞ ഫ​യ​ർ ഫോ​ഴ്സ് ജീ​വ​ന​ക്കാ​ർ കേബിളിൽ കുരുങ്ങിയ പ്രാ​വി​ന് ര​ക്ഷ​ക​രാ​യി

നന്മ നിറഞ്ഞ ഫ​യ​ർ ഫോ​ഴ്സ് ജീ​വ​ന​ക്കാ​ർ കേബിളിൽ  കുരുങ്ങിയ  പ്രാ​വി​ന് ര​ക്ഷ​ക​രാ​യികാ​ഞ്ഞി​ര​പ്പ​ള്ളി : പേ​ട്ട​ക്ക​വ​ല​യി​ൽ കേ​ബി​ളി​ലെ നൂലിൽ കാൽ കുരുങ്ങി ചി​റ​കി​ട്ട​ടി​ക്കു​ന്ന പ്രാവിന്റെ ദുരവസ്ഥ കണ്ടു സഹതാപം തോന്നിയ യുവാവ് വിളിച്ചറിയിച്ചതനുസരിച്ച് ഫയർഫോഴ്‌സ് സ്ഥലത്ത് ഓടിയെത്തി പ്രാവിന് രക്ഷകരായി.

ബുധനാഴ്ച രാ​വി​ലെ ഒൻപതരയോടെ ​കാ​ഞ്ഞി​ര​പ്പ​ള്ളി പേ​ട്ട​ക്ക​വ​ല​യി​ലാ​ണ് സം​ഭ​വം. നീ​ളം കൂ​ടി​യ നൂ​ല് പ്രാ​വി​ന്‍റെ ചി​റ​കി​ലും കാ​ലി​ലും സ​മീ​പ​ത്തെ കേ​ബി​ളി​ലു​മാ​യി കു​രു​ങ്ങു​ക​യാ​യി​രു​ന്നു. നൂ​ലി​ൽ കു​ടു​ങ്ങി​യ പ്രാ​വ് ഏ​റെ നേ​ര​മാ​യി ചി​റ​കി​ട്ട​ടി​ക്കു​ന്ന​ത് സ​മീ​പ​ത്തു നി​ന്ന ര​ണ്ടു യു​വാ​ക്ക​ൾ കാ​ണു​ക​യും ഇ​വ​ർ ഫ​യ​ർ ഫോ​ഴ്സി​ൽ അ​റി​യി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഫ​യ​ർ ഫോ​ഴ്സ് എ​ത്തു​ക‍​യും ഫ​യ​ർ ഫോ​ഴ്സി​ന്‍റെ ലോ​റി​യു​ടെ മു​ക​ളി​ൽ ക​യ​റി പ്രാ​വി​നെ നൂ​ലി​ന്‍റെ കു​രു​ക്കി​ൽ നി​ന്ന് ര​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നു. പി​ന്നീ​ട് പ്രാ​വി​ന് വെ​ള്ളം കൊ​ടു​ത്ത് പ​റ​ത്തി വി​ട്ടു.