ഇടക്കുന്നം സ്വദേശി നസീബ് ഫ്ലിപ്പ് കാർട്ടിനോട് മുൻ‌കൂർ പണം കൊടുത്തു ചോദിച്ചത് സ്മാർട്ട്‌ ഫോണ്‍, കിട്ടിയത് ചുടുകട്ട

ഇടക്കുന്നം സ്വദേശി നസീബ് ഫ്ലിപ്പ് കാർട്ടിനോട് മുൻ‌കൂർ പണം കൊടുത്തു ചോദിച്ചത് സ്മാർട്ട്‌ ഫോണ്‍, കിട്ടിയത് ചുടുകട്ട

കാഞ്ഞിരപ്പള്ളി : പ്രമുഖ ഓണ്‍ലൈൻ വില്പന ഏജൻസിയായ ഫ്ലിപ്പ് കാർട്ട് വഴി ഇടക്കുന്നം സ്വദേശി നസീബ് സ്മാർട്ട്‌ ഫോണ്‍ ഓർഡർ ചെയ്തു പണം മുൻകൂറായി അയച്ചപ്പോൾ കിട്ടിയത് ചുടുകട്ട .

മുണ്ടക്കയം എക്‌സൈസ് ഓഫിസിലെ ജീവനക്കാരനായ നെസീബ് ഈകഴിഞ്ഞ 6-ാം തീയതിയീണ് ഓണ്‍ലൈന്‍ വഴി ഫോണിന് ആപേക്ഷിച്ചത്.ബാഗ്ലൂരിലെ ഡബ്ല്യു.എസ്.റിട്ടെയില്‍ സര്‍വ്വീസ് ലിമിറ്റിഡ് കമ്പനിയിലാണ് flipkart.com വഴി മോട്ടറോട്ടോള സ്മാർട്ട്‌ ഫോണിന് ആപേക്ഷിച്ചത്. കേരളത്തിലെ റിട്ടെയില്‍ ഷോപ്പില്‍ 10,000 രൂപ വിലവരുന്ന ഫോണ്‍ 7,000 രൂപക്ക് ലഭിക്കുമെന്ന പരസ്യം കണ്ടാണ് ബാങ്കില്‍ പണം അടച്ചത്.

കാത്തിരിപ്പിനൊടുവില്‍ തിങ്കളാഴിച്ച ലഭിച്ച പാഴ്‌സല്‍ തുറന്ന് നോക്കുമ്പോഴാണ് തനിക്കു പണി കിട്ടിയ വിവരം നസീബ് അറിഞ്ഞത് . ഫോണിനു പകരം പാതി പൊട്ടിച്ച ചുടുകട്ടയാണ് തനിക്ക് ലഭിച്ചതെന്ന് തിരിച്ചറിഞ്ഞ നസീബ് അന്തംവിട്ടു .

മുണ്ടക്കയം എക്‌സൈസ് ഓഫീസിലെ രണ്ട് സുഹ്യത്തുകള്‍ flipkart.com വഴി ഇത്തരത്തില്‍ ഫോണ്‍ വാങ്ങിയിരുന്നു ഇതേ തുടര്‍ന്നാണ് നെസീബും ഫോണിനായി അപേക്ഷിച്ചത്.

താന്‍ കബളിക്കപ്പെട്ടാതയി തിരിച്ചറിഞ്ഞ‌ നസീബ് കന്പനിയുമായി ഫോണില്‍ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 20-ാം തീയതിക്ക് മുന്‍പായി ഫോണ്‍ നല്‍കാമെന്നാണ് അറിയിച്ചിരിക്കുന്നത്.ഫോണ്‍ ലഭിച്ചില്ലെങ്കില്‍ പോലിസില്‍ പരാതി നല്‍ക്കുവാനാണ് നെസീബിന്റെ തീരുമാനം

2-web-flipcart-scam

3-web-flipcart-scam

1-web-flipcart-scam