കോവിഡ് വ്യാപന സാധ്യത : ആനക്കല്ല് സെന്റ് ആന്റണിസ് ബോയ്സ് ഹോസ്റ്റൽ – ക​പ്പാ​ട് ബെ​ന​ഡി​ക്ടൈ​ൻ ആശ്രമം – കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമാക്കുന്നു

കോവിഡ് വ്യാപന സാധ്യത : ആനക്കല്ല്  സെന്റ് ആന്റണിസ് ബോയ്സ് ഹോസ്റ്റൽ – ക​പ്പാ​ട് ബെ​ന​ഡി​ക്ടൈ​ൻ ആശ്രമം  –   കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമാക്കുന്നു


കോവിഡ് വ്യാപന സാധ്യത : ആനക്കല്ല് സെന്റ് ആന്റണിസ് ബോയ്സ് ഹോസ്റ്റൽ – ക​പ്പാ​ട് ബെ​ന​ഡി​ക്ടൈ​ൻ ആശ്രമം – കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമാക്കുന്നു

കാ​ഞ്ഞി​ര​പ്പ​ള്ളി : കാഞ്ഞിരപ്പള്ളി മേഖലയിലെ കോവിഡ് വ്യാപന സാധ്യത മുന്നിൽക്കണ്ട് രോഗബാധിതരെ ചികിത്സിക്കുന്നതിനുള്ള പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളായ കോവിഡ് ഫസ്റ്റ്‌ ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ (സിഎഫ്എൽടിസി) സജ്ജീകരണം അന്തിമഘട്ടത്തിൽ. കോ​വി​ഡ് 19 മു​ൻ​ക​രു​ത​ലി​ന്റെ ഭാ​ഗ​മാ​യി ആനക്കല്ല് സെന്റ് ആന്റണിസ് ബോയ്സ് ഹോസ്റ്റലായ ക​പ്പാ​ട് ബെ​ന​ഡി​ക്ടൈ​ൻ ആശ്രമം കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ന്‍റെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം അഥവാ ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റാ​യി മാറ്റുന്നതിന് തീരുമാനമായി.

ഉടൻ തന്നെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കും. ചി​കി​ത്സ​യ്ക്കാ​വ​ശ്യ​മാ​യ എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​യി. മൂ​ന്നു നി​ല​ക​ളി​ലാ​യി 160 ബെ​ഡ്ഡു​ക​ളാ​ണ് ഉ​ള്ള​ത്. ബെ​ഡ്, ബെ​ഡ്ഷീ​റ്റ്, ത​ല​യ​ണ​ക​ൾ, പാ​ത്രം, ഗ്ലാ​സ്, സാ​നിറ്റൈസ​ർ, കൊ​തു​ക് തി​രി, മൊ​ബൈ​ൽ ചാ​ർ​ജിം​ഗ് തു​ട​ങ്ങി​യ​വ​യാ​ണ് ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ൽ പ​ഞ്ചാ​യ​ത്ത് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും പ്ര​ത്യേ​ക വി​ഭാ​ഗ​മാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

വ​രു​ന്ന​വ​ർ​ക്കു​ള്ള ഭ​ക്ഷ​ണ​സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യി പാ​ച​ക​ശാ​ല​യും ഡോ​ക്ട​ർ​മാ​രു​ടെ​യും ന​ഴ്സു​മാ​രു​ടെ​യും സേ​വ​ന​ങ്ങ​ളും അ​വ​ർ​ക്കു​ള്ള താ​മ​സ​സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ ത​ന്നെ സ​ജ്ജ​മാ​ക്കി. ടെ​റ​സി​ൽ വി​നോ​ദോ​പാ​ധി​ക​ളും രോ​ഗി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​തി​ന് ആം​ബു​ല​ൻ​സും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രാ​ഴ്ച​യാ​യി ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത്, കാ​ള​കെ​ട്ടി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സെ​ന്‍റ​റി​ന്‍റ പ്ര​വ​ർ​ത്ത​നം. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം സൗ​ജ​ന്യ​മാ​യാ​ണ് ആ​ശ്ര​മം വി​ട്ടു​ന​ൽ​കി​യ​തെ​ന്ന് ആ​ബ​ട്ട് ഫാ. ​ജോ​ൺ കു​റി​ച്ചി​യാ​നി​ക്ക​ൽ, ഫാ. ​റെ​ജി ഇ​ട​വ​ഴി, ഫാ. ​ജി​ന്‍റോ മൈ​ലും​മൂ​ട്ടി​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.

ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ന്‍റെ നോ​ഡ​ൽ ഓ​ഫീ​സ​റാ​യി സ്വ​പ്ന വി, ​ചെ​യ​ർ​പേ​ഴ്സ​ണാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​ക്കീ​ല ന​സീ​ർ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണാ​യി മേ​ഴ്സി മാ​ത്യു എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് റി​ജോ വാ​ളാ​ന്ത​റ, മെം​ബ​ർ സ​ജി​ൻ വ​ട്ട​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.