കൂവപ്പള്ളിയിൽ ഭക്ഷ്യവിഷബാധ; നിരവധി ആളുകൾ ആശുപത്രിയിൽ; നാട്ടുകാർ ഹോട്ടൽ അടപ്പിച്ചു

കൂവപ്പള്ളിയിൽ ഭക്ഷ്യവിഷബാധ; നിരവധി ആളുകൾ ആശുപത്രിയിൽ; നാട്ടുകാർ ഹോട്ടൽ അടപ്പിച്ചു

കൂവപ്പള്ളിയിൽ ഭക്ഷ്യവിഷബാധ; നിരവധി ആളുകൾ ആശുപത്രിയിൽ; നാട്ടുകാർ ഹോട്ടൽ അടപ്പിച്ചു

കൂവപ്പള്ളി : കൂവപ്പള്ളിയിൽ പ്രവർത്തിക്കുന്ന ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കു ഭക്ഷ്യവിഷബാധയേറ്റതായി ആരോപണം. ഹോട്ടലിൽ നിന്നും ഏതാനും ദിവസങ്ങൾക്കു മുൻപ് ചിക്കൻ ബാർബിക്യു കഴിച്ചവർക്കു വയറിളക്കവും ശർദ്ദിയും അനുഭവപെട്ടു. തുടർന്ന് പലരും ആശുപത്രികളിൽ ചികിത്സയിലാണ്. ഭക്ഷ്യവിഷബാധയാണെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.

വിവാദ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ ചില കുട്ടികൾക്കും ആശുപത്രിയെ അഭയം പ്രാപിക്കേണ്ടി വന്നുവെന്നു നാട്ടുകാർ പറഞ്ഞു. ഒരു പോലീസ് ഉദ്യോഗസ്ഥനും വയറിനു അസുഖമായി ആശുപത്രിയിൽ പോകേണ്ടിവന്നു. പഴകിയ ചിക്കൻ ഉപയോഗിച്ചതാണ് പ്രശ്നത്തിന് കാരണം എന്ന് നാട്ടുകാർ ആരോപിച്ചു. ഇരുപതിൽ അധികം പേര് വിവിധ ആശുപത്രിയികളിൽ ചികിത്സതേടി . വെള്ളിയാഴ്ചയും ശനിയാഴ്ചയും ഹോട്ടലിൽ നിന്നും വാങ്ങിയ ചിക്കൻ ബാർബിക്യു കഴിച്ചവർക്കാണ് വയറിളക്കവും ശർദ്ദിയും പിടിപെട്ടത്.

ഹോട്ടലിന്റെ ഉടമസ്ഥൻ ഇന്ന് വൈകുന്നേരം ഹോട്ടൽ സന്ദർശിച്ചു നാട്ടുകാരുമായി പ്രശ്നത്തെപ്പറ്റി ചർച്ച നടത്തിയെങ്കിലും, ആരോപണങ്ങൾ പാടെ നിഷേധിക്കുകയായിരുന്നു. ആരോ മനഃപൂർവം പ്രശനങ്ങൾ ഉണ്ടാക്കുകയാണ് എന്നായിരുന്നു ഉടമയുടെ നിലപാട്. തുടർന്ന് , ക്ഷുഭിതരായ നാട്ടുകാർ ഹോട്ടൽ അടപ്പിക്കുകയായിരുന്നു. ഫുഡ് സേഫ്റ്റി ഓഫീസിൽ ഉടൻതന്നെ പരാതി കൊടുക്കുമെന്ന് നാട്ടുകാർ പറഞ്ഞു.