കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഫാ. ആന്റണി നെടിയകാലാപ്പറമ്പിൽ‍ (81) നിര്യാതനായി

കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഫാ. ആന്റണി നെടിയകാലാപ്പറമ്പിൽ‍ (81) നിര്യാതനായി

കാഞ്ഞിരപ്പള്ളി: ഇടക്കുന്നം, പാലപ്ര, പുഞ്ചവയൽ, കണ്ണിമല, മേലോരം, തമ്പലക്കാട് മുതലായ ഇടവകകളിൽ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുള കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഫാ. ആന്റണി നെടിയകാലാപ്പറമ്പിൽ‍ (81) നിര്യാതനായി. സംസ്‌കാരം 06- ാം തീയതി (തിങ്കള്‍) ഉച്ചകഴിഞ്ഞ് ഒന്നിന് ചങ്ങനാശേരി ചെത്തിപ്പുഴയിലുള്ള സഹോദരപുത്രൻ‍ ഷിബുവിന്റെ വസതിയിൽ‍ കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാന്‍ മാർ‍ ജോസ് പുളിക്കലിന്റെ കാർ‍മികത്വത്തിൽ‍ ആരംഭിച്ച് ചെത്തിപ്പുഴ എസ്എച്ച് പള്ളിയിൽ‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാർ മാത്യു അറയ്ക്കലിന്റെ കാർ‍മികത്വത്തിൽ നടക്കും.

ചങ്ങനാശേരി നെടിയകാലാപ്പറമ്പിൽ‍ പരേതരായ ആന്റണി – ഏലിയാമ്മ ദമ്പതികളുടെ മകനാണ്. 1965 മാര്‍ച്ച് 15ന് പൗരോഹിത്യം സ്വീകരിച്ച ഫാ. ആന്റണി നെടിയകാലാപ്പറമ്പിൽ ‍ കുറുമ്പനാടം, അതിരമ്പുഴ എന്നിവിടങ്ങളില്‍ അസിസ്റ്റന്റ് വികാരിയായും മീൻ‍കുഴി, സീതത്തോട്, കൂത്താട്ടുകുളം, മേലോരം, കരുണാപുരം, മ്ലാമല, കാഞ്ചിയാർ‍, പുഞ്ചവയൽ‍, കണ്ണിമല, വെള്ളാരംകുന്ന്, മേരികുളം, വള്ളക്കടവ്, പുള്ളിക്കാനം, തമ്പലക്കാട്, എലിക്കുളം, മണിപ്പുഴ, ഇടക്കുന്നം, പാലപ്ര എന്നിവിടങ്ങളിൽ വികാരിയായും ഏറ്റുമാനൂർ‍ കാസാമരിയ സ്പിരിച്വാലിറ്റി സെന്ററിൽ‍ സ്പിരിച്വൽ‍ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സഹോദരങ്ങൾ‍: എൻ‍.എ. സെബാസ്റ്റിയൻ‍ (ബാംഗളൂര്‍), അമ്മിണി ഫിലിപ്പ് ആനന്ദാശ്രമം (അടൂര്‍), ലില്ലിക്കുട്ടി ദേവസ്യ കളരിക്കൽ‍ (ഇടിഞ്ഞില്ലം), മേരിക്കുട്ടി സേവ്യർ‍ മാനാട്ട് (അതിരമ്പുഴ), ജോയി ആന്റണി (മൂവാറ്റുപുഴ), രാജമ്മ മാത്യു പേങ്ങാട്ട് (പുളിങ്കുന്ന്), സേവ്യർ ആന്റണി (ചങ്ങനാശേരി), കുഞ്ഞൂഞ്ഞമ്മ ആന്റണി ഞള്ളത്തിൽ‍ (ചീരഞ്ചിറ), പരേതരായ എൻ‍.എ. ജോർജ് (കോടഞ്ചേരി), കുഞ്ഞമ്മ കോരച്ചൻ‍ (വൈക്കം), എൻ‍.എ. തോമസ്, എൻ‍.എ. ജോസഫ് (മധുര).
ഫാ. സാവിയോ മാണാട്ട് സഹോദരി പുത്രനും സിസ്റ്റർ‍ ഷിമ്മി ജോർ‍ജ് ഡിഎം സഹോദരി പുത്രിയുമാണ്.
മൃതദേഹം 05-ാം തീയതി ഞായറാഴ്ച വൈകുന്നേരം അഞ്ചിന് വസതിയിൽ എത്തിക്കുന്നതാണ്.