ജീവന്റെ സന്ദേശവുമായി ഫാ. ഡേവിഡ്‌ ചിറമ്മേൽ കാഞ്ഞിരപ്പള്ളിയിൽ …

ജീവന്റെ സന്ദേശവുമായി ഫാ. ഡേവിഡ്‌ ചിറമ്മേൽ കാഞ്ഞിരപ്പള്ളിയിൽ …

കാഞ്ഞിരപ്പള്ളി :- ജീവന്റെ സന്ദേശവുമായി കിഡ്നി ഫൌണ്ടേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിഡ്‌ ചിറമ്മേൽ നയിച്ച മാനവ കാരുണ്യ യാത്രക്ക് കാഞ്ഞിരപ്പള്ളിയിൽ സ്വീകരണം നല്കി .

ഇന്ന് ഉച്ച കഴിഞ്ഞു കാഞ്ഞിരപ്പള്ളി മഹാ ജൂബിലി ഹാളിലാണ് സമ്മേളനം നടന്നത്. പൌരാവലി , കോളേജ് – സ്കൂൾ അധ്യാപകർ . വിദ്യാർഥികൾ, വ്യാപാരി വ്യവസായികൾ , സന്നദ്ധ സംഘടനകൾ എന്നിവരുടെ നേതൃത്തിൽ ആണ് സ്വീകരണം നടന്നത് .

ഗവ ചീഫ് വിപ്പ് പി സി ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്തു .

മ്മേളനത്തില്‍ ഡോ.എന്‍.ജയരാജ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു.

ഫാ.ഡേവിസ് ചിറമ്മേല്‍ ജീവന്റെ സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് മെംബര്‍ നിര്‍മ്മല ജിമ്മി മുഖ്യ പ്രഭാഷണവും കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാള്‍ ഡോ.ജോസ് പുളിക്കല്‍ അനുഗ്രഹപ്രഭാഷണവും നടത്തി.

കത്തീഡ്രല്‍ വികാരി ഫാ.ജോര്‍ജ് ആലുങ്കല്‍, ജില്ലാ പഞ്ചായത്ത് മെംബര്‍ മറിയാമ്മ, അഡ്വ. പി.എ.ഷെമീര്‍, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. വി.യു. കുര്യാക്കോസ്, ബേബിച്ചന്‍ ഏര്‍ത്തയില്‍, കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ സ്റ്റേറ്റ് ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ ഷിബു പീറ്റര്‍, ജില്ലാ ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ റ്റിംസ് ജോസഫ്, ജില്ലാ ട്രഷറര്‍ ഡോ. ജോര്‍ജ് ആന്റണി, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി മാത്യു ചാക്കോ വെട്ടിയാങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തില്‍ ഓര്‍ഫനേജ് കണ്‍ടോള്‍ ബോര്‍ഡ് ഡയറക്ടര്‍ ഫാ.റോയി വടക്കേലിനെ ആദരിച്ചു.

2-web-manishada-fr-chirammel

3-web-manishada-fr-chirammel

4-web-ma-nishada-fr-chirammel

1-web-manishada-fr-chirammel