ഫാ. ​ജോ​ൺ കു​ന്ന​പ്പ​ള്ളി​യു​ടെ 25ാം അ​നു​സ്മ​ര​ണ​ശു​ശ്രൂ​ഷ​: ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ കൃ​ത​ജ്ഞ​താ​ബ​ലി ന​ട​ന്നു

ഫാ. ​ജോ​ൺ കു​ന്ന​പ്പ​ള്ളി​യു​ടെ 25ാം അ​നു​സ്മ​ര​ണ​ശു​ശ്രൂ​ഷ​: ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ കൃ​ത​ജ്ഞ​താ​ബ​ലി ന​ട​ന്നു

കാ​ഞ്ഞി​ര​പ്പ​ള്ളി: ഫാ. ​ജോ​ൺ കു​ന്ന​പ്പ​ള്ളി​യു​ടെ 25ാം അ​നു​സ്മ​ര​ണ​ശു​ശ്രൂ​ഷ​യോടനുബന്ധിച്ചു സീ​റോ​മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ കൃ​ത​ജ്ഞ​താ​ബ​ലി ന​ട​ന്നു. മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ, കൂ​രി​യ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര, വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജോ​ർ​ജ് ആ​ലു​ങ്ക​ൽ, ഫാ. ​മാ​ത്യു ഇ​ല്ല​ത്തു​പ​റ​ന്പി​ൽ തു​ട​ങ്ങി നി​ര​വ​ധി വൈ​ദി​ക​രും സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു

വൈ​ദി​ക​സ​മൂ​ഹ​ത്തി​ന് ഏ​റെ പ്രി​യ​പ്പെ​ട്ട​വ​നാ​യി​രു​ന്നു ഫാ. ​ജോ​ൺ കു​ന്ന​പ്പ​ള്ളി​യെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ. ഫാ. ​ജോ​ൺ കു​ന്ന​പ്പ​ള്ളി​യു​ടെ 25ാം അ​നു​സ്മ​ര​ണ​ശു​ശ്രൂ​ഷ​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മാ​ർ അ​റ​യ്ക്ക​ൽ. ദൈ​വ​ത്തി​ന് പ്രി​യ​പ്പെ​ട്ട വൈ​ദി​ക​നാ​യി​രു​ന്നു ജോ​ൺ കു​ന്ന​പ്പ​ള്ളി​ല​ച്ച​ന്‍. 45 വ​ർ​ഷ​മാ​യി മം​ഗ​ല​പ്പു​ഴ സെ​മി​നാ​രി​യി​ലും 15 വ​ർ​ഷം രൂ​പ​ത മൈ​ന​ർ സെ​മി​നാ​രി​യി​ലും സ്തു​ത്യ​ർ​ഹ​മാ​യ അ​ധ്യാ​ത്മി​ക ശു​ശ്രൂ​ഷ ചെ​യ്തു. മ​ല​യാ​ള ഭാ​ഷ​യ്ക്ക് അ​മൂ​ല്യ​മാ​യ സം​ഭാ​വ​ന ചെ​യ്ത വ്യ​ക്തി​യാ​ണ്. സെ​മി​നാ​രി​ക​ളി​ലും ക​ളി​സ്ഥ​ല​ങ്ങ​ളി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലും എ​ല്ലാം അ​ച്ച​ൻ സ​ജീ​വ​മാ​യി​രു​ന്നു. വി​ശു​ദ്ധ​ഗ്ര​ന്ഥ പ​രി​ഭാ​ഷ​ക​ർ​ക്ക് അ​ച്ച​ൻ ന​ൽ​കി​യ സം​ഭാ​വ​ന​ക​ളും തി​രു​ത്ത​ലു​ക​ളും ഒ​രി​ക്ക​ലും സ​ഭ​യ്ക്ക് മ​റ​ക്കാ​ൻ ക​ഴി​യി​ല്ല. ഏ​റ്റ​വും മാ​തൃ​കാ​പ​ര​മാ​യ ജീ​വി​ത​മാ​ണ് അ​ച്ച​ൻ ന​യി​ച്ച​ത്- മാർ അറയ്ക്കൽ പറഞ്ഞു.

ഫാ. ​ജോ​ൺ കു​ന്ന​പ്പ​ള്ളി​യു​ടെ ശി​ഷ്യ​ഗ​ണ​ങ്ങ​ളാ​യ വൈ​ദി​ക​രും വി​വി​ധ സ​ന്യാ​സ​സ​ഭ​ക​ളി​ലെ സി​സ്റ്റേ​ഴ്സും ഇ​ട​വ​കാം​ഗ​ങ്ങ​ളും അ​നു​സ്മ​ര​ണ ശു​ശ്രൂ​ഷ​യി​ൽ പ​ങ്കെ​ടു​ത്തു. സീ​റോ​മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ കൃ​ത​ജ്ഞ​താ​ബ​ലി ന​ട​ന്നു. മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ, കൂ​രി​യ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര, വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജോ​ർ​ജ് ആ​ലു​ങ്ക​ൽ, ഫാ. ​മാ​ത്യു ഇ​ല്ല​ത്തു​പ​റ​ന്പി​ൽ തു​ട​ങ്ങി നി​ര​വ​ധി വൈ​ദി​ക​രും സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. തു​ട​ർ​ന്ന് ഫാ. ​ജോ​ൺ കു​ന്ന​പ്പ​ള്ളി​യു​ടെ ക​ബ​റി​ട​ത്തി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളും ന​ട​ന്നു.