ഫാദർ ജോസ് പുത്തൻകടുപ്പിൽ (86 ) നിര്യതനായി

ഫാദർ ജോസ് പുത്തൻകടുപ്പിൽ (86 ) നിര്യതനായി

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിലെ മുൻ പ്രിൻസിപ്പാൾ ഫാ. ജോസ് പുത്തൻകടുപ്പിൽ (86 ) നിര്യതനായി.

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാംഗവും സെന്റ് ഡൊമിനിക്‌സ് കോളജ് മുൻ‍ പ്രിൻസിപ്പാളുമായിരുന്ന ഫാ. ജോസ് പുത്തൻ‍കടുപ്പിൽ‍ (86) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകൾ‍ (23-04-2020, വ്യാഴം) 9.30ന് കത്തീഡ്രൽ‍ പള്ളിക്കു സമീപമുള്ള പുത്തൻ‍കടുപ്പിൽ‍ തറവാട്ടുവസതിയിൽ‍ ആരംഭിക്കും. തുടർ‍ന്ന് സെന്റ് മേരീസ് ചാപ്പലിൽ‍ രൂപതാധ്യക്ഷൻ മാർ‍ ജോസ് പുളിക്കലിന്റെ കാർ‍മികത്വത്തിൽ വിശുദ്ധകുർ‍ബാന. തുടർന്ന് കത്തീഡ്രൽ‍ സെമിത്തേരിയിൽ‍ മാർ‍ മാത്യു അറയ്ക്കലിന്റെ കാർ‍മികത്വത്തിൽ‍ ശുശ്രൂഷകൾ‍ക്കുശേഷം മൃതദേഹം സംസ്‌കരിക്കും.
സെന്റ് ഡൊമിനിക്‌സ് കത്തീഡ്രൽ‍ ഇടവക പുത്തൻ‍കടുപ്പിൽ‍ പരേതരായ തോമസ് – മേരി ദമ്പതികളുടെ മകനാണ്. ചങ്ങനാശേരി പാറേൽ സെന്റ് തോമസ് സെമിനാരി, മാംഗളൂർ‍ സെന്റ് ജോസഫ്‌സ് സെമിനാരി എന്നിവിടങ്ങളിലെ വൈദിക പഠനത്തിനുശേഷം 1962 ഡിസംബർ‍ മൂന്നിന് പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജ്, മാന്നാനം കെ.ഇ. കോളജ് എന്നിവിടങ്ങളിൽ ലക്ചററായും 1973 മുതൽ‍ സെന്റ് ഡൊമിനിക് കോളജ് വൈസ് പ്രിൻ‍സിപ്പലായും 1984 മുതൽ‍ 1990 വരെ പ്രിൻ‍സിപ്പലായും സേവനമനുഷ്ഠിച്ചു. കുന്നുംഭാഗം, ചെങ്കൽ‍, കപ്പാട്, പൊൻ‍കുന്നം, കാരികുളം, അഞ്ചിലിപ്പ പള്ളികളിൽ‍ വികാരിയായും പൂമറ്റം പള്ളി വികാരി ഇന്‍ ചാർ‍ജായും ശുശ്രൂഷ ചെയ്തിട്ടുണ്ട്.
സഹോദരങ്ങൾ‍: കേണൽ‍ കുരുവിള (കോട്ടയം), എൽ‍സമ്മ (കറുകച്ചാൽ‍), തങ്കച്ചൻ (തിരുവനന്തപുരം), ഡ്യൂക്കപ്പൻ‍ (കാഞ്ഞിരപ്പള്ളി), ജയപ്പൻ (തൃക്കാക്കര), റോബി (കാഞ്ഞിരപ്പള്ളി), സാലിമ്മ (കാഞ്ഞിരപ്പള്ളി), പരേതരായ കുട്ടിയച്ചൻ‍ (തോപ്രാംകുടി).ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ 20 പേർക്ക് മാത്രമേ പസംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കാൻ‍ അനുവാദമുള്ളൂ