ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിന്റെ പുതിയ പ്രിൻസിപ്പാളായി ഫാദർ ജോഷി വാണിയപുരയ്ക്കൽ ചാർജെടുത്തു.

ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിന്റെ പുതിയ പ്രിൻസിപ്പാളായി ഫാദർ ജോഷി വാണിയപുരയ്ക്കൽ ചാർജെടുത്തു.


കാഞ്ഞിരപ്പള്ളി : ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിന്റെ പുതിയ പ്രിൻസിപ്പാളായി ഫാദർ ജോഷി വാണിയപുരയ്ക്കൽ നിയമിതനായി. കഴിഞ്ഞ ആറു വർഷങ്ങളായി റാന്നി സിറ്റാഡൽ സ്കൂളിലെ പ്രിൻസിപ്പാളായി സേവനം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം.

കാഞ്ഞിരപ്പള്ളി രൂപതയിലെ അംഗമായ ഫാദർ ജോഷി പാലൂർക്കാവ് ഇടവകാംഗമാണ്. 2012-2013 വർഷത്തിൽ സെന്റ് ആന്റണിസ് സ്കൂളിലെ വൈസ് പ്രിൻസിപ്പൾ ആയതിനു ശേഷമാണ് റാന്നി സിറ്റാഡൽ സ്കൂളിലെ പ്രിൻസിപ്പൾ ആയി ചുമതലയേറ്റത്. സിറ്റാഡൽ സ്കൂളിലെ തുടർച്ചയായ ആറു വർഷങ്ങളിലെ സ്തുത്യർഹമായ സേവനത്തിന് ശേഷമാണ് വീണ്ടും ആനക്കല്ല് സെന്റ് ആന്റണീസ് സ്കൂളിലേക്ക് എത്തിച്ചേരുന്നത്.

വ്യാഴാഴ്ച രാവിലെ സ്കൂളിൽ എത്തിയ അദ്ദേഹത്തെ മാനേജ്‌മന്റ് പ്രതിനിധികളും, സ്കൂൾ മാനേജർ ഫാ ഡാർവിൻ വാലുമണ്ണേലും, പിടിഎ പ്രതിനിധിയും, വൈസ് പ്രിൻസിപ്പാൾ ഫാ മനു മാത്യുവും ചേർന്ന് സ്വീകരിച്ചു.