ഫാ. മാത്യു ഞള്ളത്തുവയലില്‍ നിര്യാതനായി

ഫാ. മാത്യു ഞള്ളത്തുവയലില്‍  നിര്യാതനായി

കാഞ്ഞിരപ്പള്ളി : ചങ്ങനാശ്ശേരി അതിരൂപതാംഗവും ഞള്ളത്തുവയലില്‍ കുടുംബയോഗം രക്ഷാധികാരിയുമായ ഫാ. മാത്യു ഞള്ളത്തുവയലില്‍ നിര്യാതനായി. സംസ്‌ക്കാരം ശനിയാഴ്ച കാഞ്ഞിരപ്പള്ളിയിലുള്ള സഹോദരപുത്രന്‍ മാത്തുക്കുട്ടിയുടെ ഭവനത്തില്‍ 9.30 ന് ആരംഭിക്കുന്നതും തുടര്‍ന്ന് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കത്തീഡ്രലില്‍ കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍, ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നതുമാണ്.

സഹോദരങ്ങള്‍ : പരേതരായ അന്നമ്മ വിന്‍സെന്റ് മണ്ണനാല്‍ ഇടമണ്‍, എന്‍.ജെ. ജോസഫ് കാഞ്ഞിരപ്പള്ളി, എന്‍.ജെ. പോള്‍ ആനക്കല്ല്, സി. മേഴ്‌സി സി.എം.സി. കാഞ്ഞിരപ്പള്ളി, ത്രേസ്യാമ്മ സ്‌ക്കറിയാ അവുസേപ്പറമ്പില്‍ ഉള്ളനാട്, എന്‍.ജെ. തോമസ് നെടുമ്പ്രഞ്ചാല്‍.