ചെ​മ്മ​ല​മ​റ്റം പ​ള്ളി വികാരി ഫാ.​സെ​ബാ​സ്റ്റ്യ​ൻ പാ​ട്ട​ത്തിൽ നിര്യാതനായി

ചെ​മ്മ​ല​മ​റ്റം: ആ​ക​സ്മി​ക​മാ​യി​രു​ന്നു ആ ​വി​യോ​ഗം. അ​ജ​പാ​ല​ന​ശു​ശ്രൂ​ഷ​യി​ൽ സ​മ​ർ​പ്പി​ത​നാ​യ ന​ല്ലി​ട​യ​ൻ, വി​ശ്വാ​സി​ക​ളെ ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്തു​വ​ച്ച വൈ​ദി​ക​ശ്രേ​ഷ്ഠ​ൻ, സേ​വ​ന​മ​നു​ഷ്ഠി​ച്ച ഇ​ട​വ​ക​ക​ളി​ലൊ​ക്കെ സ്നേ​ഹ​പൂ​ർ​വ​മാ​യ ഇ​ട​പെ​ട​ലു​ക​ളാ​ൽ ഏ​വ​രു​ടെ​യും ആ​ദ​വ​ര് നേ​ടി​യ വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ, കു​ടും​ബ​പ്രേ​ഷി​ത​ത്വ രം​ഗ​ത്തെ മാ​ർ​ഗ​ദ​ർ​ശി. ശാ​ന്ത​പ്ര​കൃ​ത​നാ​ണെ​ങ്കി​ലും ത​ന്നെ ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന ദൗ​ത്യ​ങ്ങ​ൾ പൂ​ർ​ത്താ​യാ​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ നി​ർ​ബ​ന്ധ​സ്വ​ഭ​വ​മു​ള്ള​യാ​ൾ….​ ഫാ.​സെ​ബാ​സ്റ്റ്യ​ൻ പാ​ട്ട​ത്തി​ലി​ന്‍റെ വി​യോ​ഗ​ത്തി​ലൂ​ടെ ചെ​മ്മ​ല​മ​റ്റ​ത്തി​ന് ന​ഷ്ട​മാ​യ​ത് ഏ​വ​രാ​ലും ബ​ഹു​മാ​നി​ക്ക​പ്പെ​ടു​ന്ന ആ​ത്മീ​യ​ശു​ശ്രൂ​ഷ​ക​നെ​യാ​ണ്.

2022 ൽ ​ചെ​മ്മ​ല​മ​റ്റം പ​ള്ളി ശ​താ​ബ്ദി​നി​റ​വി​ലെ​ത്തു​ന്പോ​ൾ പു​തി​യൊ​രു ദേ​വാ​ല​യം ഉ​യ​ര​ണ​മെ​ന്ന സ്വ​പ്നം ബാ​ക്കി​വ​ച്ചി​ട്ടാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ട​വാ​ങ്ങ​ൽ. പു​തി​യ ദേ​വാ​ല​യം നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ആ​ലോ​ച​ന​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​തി​നാ​യി പ​ള്ളി​യോ​ട് ചേ​ർ​ന്ന് 25 സെ​ന്‍റ് സ്ഥ​ലം വാ​ങ്ങു​ക​യും പ​ള്ളി​യു​ടെ പി​ൻ​വ​ശ​ത്തു നി​ന്നു പ​ള്ളി​മു​റ്റ​ത്തേ​ക്ക് റോ​ഡ് നി​ർ​മി​ക്കു​ക​യും ചെ​യ്തു. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കി​ടെ ബൈ​ബി​ൾ വാ​ക്യ​ങ്ങ​ൾ എ​ടു​ത്തു​പ​റ​ഞ്ഞ് വാ​ഖ്യാ​നം ന​ൽ​കു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ​യും യു​വ​ജ​ന​ങ്ങ​ളു​ടെ​യും വി​ശ്വാ​സ​പ​രി​ശീ​ല​ന​ത്തി​നും കൂ​ട്ടാ​യ്മ​യ്ക്കും പ്രാ​ധാ​ന്യം ന​ൽ​കി.

വൈ​ദി​ക​ശു​ശ്രൂ​ഷ​യു​ടെ ആ​ദ്യ​കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ യൂ​ത്ത് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ​യും കെ​സി​എ​സ് എ​ൽ സം​ഘ​ട​ന​യു​ടെ​യും അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച പ​രി​ച​യം ഈ ​രം​ഗ​ത്ത് ഫാ.​സെ​ബാ​സ്റ്റ്യ​ൻ പാ​ട്ട​ത്തി​ലി​ന് മു​ത​ൽ​ക്കൂ​ട്ടാ​യി. ഇ​ട​വ​ക സ​മൂ​ഹ​ത്തി​ന്‍റെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​ലും അ​ദ്ദേ​ഹം ജാ​ഗ്ര​ത പു​ല​ർ​ത്തി. ഫാ​മി​ലി അ​പ്പ​സ്തോ​ലേ​റ്റ് ഡ​യ​റ​ക്ട​റാ​യും സാ​ന്ത്വ​ന കൗ​ൺ​സി​ലിം​ഗ് സെ​ന്‍റ​ർ, അ​ഡാ​ർ​ട്ട്, മ​ഡോ​ണ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹോം ​ലൈ​ഫ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​ഥ​മ ഡ​യ​റ​ക്ട​റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന് സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളെ അ​ടു​ത്ത​റി​യു​ന്ന​തി​ന് അ​വ​സ​രം ല​ഭി​ച്ചി​രു​ന്നു. ഇ​ട​വ​ക സ​മൂ​ഹ​ത്തെ ഒ​ന്നാ​യി​ക​ണ്ട് ഒ​ത്തൊ​രു​മ​യോ​ടെ മു​ന്നോ​ട്ടു​ന​യി​ക്കു​ന്ന​തി​ൽ അ​തീ​വ ശ്ര​ദ്ധാ​ലു​വാ​യി​രു​ന്നു ഫാ.​സെ​ബാ​സ്റ്റ്യ​ൻ പാ​ട്ട​ത്തി​ൽ.