എരുമേലിയിൽ രണ്ടുമണിക്കൂറിനുള്ളിൽ അത്ഭുതം സാധ്യമാക്കുവാൻ ഫാ. സെബാസ്റ്റ്യന്‍ പുന്നശ്ശേരി മുന്നിട്ടിറങ്ങുന്നു.

എരുമേലിയിൽ രണ്ടുമണിക്കൂറിനുള്ളിൽ അത്ഭുതം സാധ്യമാക്കുവാൻ ഫാ. സെബാസ്റ്റ്യന്‍ പുന്നശ്ശേരി മുന്നിട്ടിറങ്ങുന്നു.

രണ്ടുമണിക്കൂറിനുള്ളിൽ അത്ഭുതം സാധ്യമാക്കുവാൻ ഫാ. സെബാസ്റ്റ്യന്‍ പുന്നശ്ശേരി എരുമേലിയിൽ..

എരുമേലി :- അസാധ്യമായ പല കാര്യങ്ങളും സാധ്യമാക്കിയ, നഷ്ട്ടപെട്ടുപോയേക്കാവുന്ന പല ജീവനുകളും തിരിച്ചുപിടിച്ച, അശരണരായ ആയിരങ്ങൾക്കു പ്രത്യാശയേകി സാമൂഹിക സേവന രംഗത്ത് ഉദാത്ത മാതൃകയായ ഫാ. സെബാസ്റ്റ്യന്‍ പുന്നശ്ശേരി, വൃക്ക രോഗത്താൽ ജീവിതം ദുരിതത്തിലായ എരുമേലി സ്വദേശി ആറാക്കൽ സിജിൻ ജേക്കബ് എന്ന യുവാവിന് ആശ്വാസമേകുവാൻ എത്തുന്നു. സിജിന്റെ വൃക്കമാറ്റിവയ്ക്കുന്നതിനുള്ള തുക കണ്ടെത്തുവാനായി നവംബർ 17 ന് എരുമേലി സെന്റ് തോമസ് ഇടവകയിൽ നിന്നും രണ്ടുമണിക്കൂറിനുള്ളിൽ പതിനഞ്ചു ലക്ഷം രൂപയോളം വേണ്ടിവരുന്ന സാമ്പത്തിക സമാഹരണം നടത്തുവാനാണ് അദ്ദേഹം പദ്ധതിയിടുന്നത്.

ഇതിനോടകം കേരളത്തിലെ 131 പഞ്ചായത്തുകളിൽ നിന്നായി സുതാര്യമായ ബക്കറ്റ് പിരിവിലൂടെ 38 കോടിയിലധികം രൂപ സംഭരിച്ച് , 155 പേരുടെ വൃക്കയും, കരളും, ഹൃദയവും മാറ്റിവച്ചു അവരുടെ നഷ്ട്ടപെട്ട ജീവൻ തിരികെ വീണ്ടെടുത്ത പുന്നശ്ശേരിയച്ചൻ ഇതാദ്യമാണ് ഒരു ഇടവകയിൽ മാത്രമായി വലിയ ഒരു സാമ്പത്തിക സമാഹരണത്തിനു മുൻകൈ എടുക്കുന്നത്.

മുന്നൂറ്റിഅൻപതോളം കുടുംബങ്ങൾ ഉള്ള എരുമേലി ഇടവകയിൽ നിന്നും അത്തരം ഒരു വലിയ തുക കണ്ടെത്തുവാൻ ഇടവക അംഗങ്ങൾ എല്ലാവരും ഉദാരമായി സംഭാവന ചെയ്‌യും എന്നുതന്നെയാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത് . അസാധ്യമായ പല കാര്യങ്ങളും സാധ്യമാക്കിയ ദൈവത്തിൽ പൂർണവിശ്വാസം അർപ്പിച്ച് പദ്ധതിയുമായി പുന്നശ്ശേരിയച്ചൻ മുൻപോട്ടു പോവുകയാണ്.

അതിന്റെ പ്രാരംഭ നടപടിയായി ഫാ. സെബാസ്റ്റ്യന്‍ പുന്നശ്ശേരി നവംബർ മൂന്നിന് എരുമേലി സെന്റ് തോമസ് ദേവാലയത്തിൽ എത്തി കുർബാനയുടെ മദ്ധ്യേ നടത്തിയ സന്ദേശം ഇവിടെ കാണുക .. താൻ എങ്ങനെയാണ് ഈ മഹത്കർമ്മം ഇതുവരെ നിർവഹിച്ചതെന്ന രഹസ്യം വെളിപ്പെടുത്തുന്നതോടൊപ്പം, ഈ സത്കർമ്മത്തിൽ ഹൃദയപൂർവം പങ്കെടുക്കുവാൻ എരുമേലി സെന്റ് തോമസ് ഇടവകയിലെ എല്ലാവരെയും അദ്ദേഹം ആഹ്വാനം ചെയ്യുന്നു.. വിദേശത്തുള്ള ഇടവകാംഗങ്ങൾക്കും ആ സമയത്തുതന്നെ ഈ മഹനീയ കർമ്മത്തിൽ പങ്കെടുക്കുവാൻ സൗകര്യം ഒരുക്കിയിട്ടുണ്ട് .

പുന്നശ്ശേരിയച്ചന്റെ ഈ മഹനീയ സന്ദേശം മറക്കാതെ കാണുക.. എങ്ങനെ അദ്ദേഹത്തിന് ഇത്തരം അത്ഭുതപ്രവർത്തികൾ ചെയ്യുവാൻ സാധ്യമാകുന്നുവെന്നറിയുക .. എത്ര സുതാര്യമാണ് അദ്ദേഹത്തിന്റെ സംരഭങ്ങൾ എന്ന് മനസ്സിലാക്കുവാനും അതിന്റെ ഭാഗമാകുവാനും ഈ പ്രഭാഷണം സഹായിക്കും.. don’t miss it..

…..