റവ.ഡോ .സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കുരിയ വൈസ് ചാൻസിലറായി ചുമതലയേറ്റു

റവ.ഡോ .സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കുരിയ വൈസ് ചാൻസിലറായി ചുമതലയേറ്റു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാഗംമായ റവ.ഡോ .സെബാസ്റ്റ്യൻ വാണിയാപുരയ്ക്കൽ സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കുരിയ വൈസ് ചാൻസിലറായി ചുമതലയേറ്റു.

കാഞ്ഞിരപ്പള്ളി യുവദീപ്തി രൂപത ഡയറക്ടർ , രൂപത ജുഡിഷ്യൽ വികാർ , കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരിയിൽ വിസിറ്റിംഗ് പ്രൊഫസർ എന്നീ നിലകളിലും വിവിധ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട് .റോമിലെ ഹോളിക്രോസ് യൂണിവേഴ്സിറ്റിയിൽ നിന്നും കാനോൻ നിയമത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.