ഫാ.സ്റ്റാന്‍ലി പുള്ളോലിക്കല്‍ കാഞ്ഞിരപ്പള്ളി രൂപതാ പിആര്‍ഒ

ഫാ.സ്റ്റാന്‍ലി പുള്ളോലിക്കല്‍ കാഞ്ഞിരപ്പള്ളി രൂപതാ പിആര്‍ഒ


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ പിആര്‍ഒ ആയി ഫാ. സ്റ്റാന്‍ലി പുള്ളോലിക്കലിനെ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ നിയമിച്ചു. കഴിഞ്ഞ 5 വര്‍ഷക്കാലത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം പിആര്‍ഒ സ്ഥാനത്തുനിന്നും ഫാ.മാത്യു പുത്തന്‍പറമ്പില്‍ വിരമിക്കുന്നതിനെത്തുടര്‍ന്നാണ് പുതിയ നിയമനം. കാഞ്ഞിരപ്പള്ളി രൂപതയുടെ പാസ്റ്ററല്‍ ആനിമേഷന്‍ വിഭാഗത്തിന്റെ ഡയറക്ടര്‍ കൂടിയായ ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍ ചെറുവള്ളി ഇടവകാംഗമാണ്. 2020 ജൂലൈ 1 മുതല്‍ അദ്ദേഹം ചുമതലയേറ്റെടുക്കും.