കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഫാ. തോമസ്  ആര്യമണ്ണില്‍ (87)  നിര്യാതനായി.

കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഫാ. തോമസ്  ആര്യമണ്ണില്‍ (87)  നിര്യാതനായി.

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഫാ. തോമസ്  ആര്യമണ്ണില്‍ (87)  നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച (23-04-18) ഉച്ചയ്ക്ക് ഒന്നിന് കുറുവാമൂഴിയിലുള്ള സഹോദരപുത്രന്റെ വസതിയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന്റെ കാര്‍മികത്വത്തില്‍ ആരംഭിക്കും. തുടര്‍ന്ന് രണ്ടിന് പുത്തന്‍കൊരട്ടി സെന്റ് ജോസഫ് പള്ളിയില്‍ വിശുദ്ധകുര്‍ബാനയും തുടര്‍ന്ന് സംസ്‌കാരവും നടക്കും.  കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍, സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും.

1961ല്‍ പൗരോഹിത്യം സ്വീകരിച്ച ഫാ. തോമസ് ഇളങ്ങുളം പള്ളി അസിസ്റ്റന്റ് വികാരിയായും കണ്ടങ്കരി, കണയങ്കവയല്‍, തമ്പലക്കാട്, വള്ളക്കടവ്, ഇഞ്ചിയാനി, മുണ്ടക്കയം, കൊല്ലമുള, എരുമേലി, പഴയിടം, എലിക്കുളം, വെളിച്ചിയാനി പള്ളികളില്‍ വികാരിയായും സേവനം ചെയ്തിട്ടുണ്ട്. ദീര്‍ഘകാലം കാഞ്ഞിരപ്പള്ളി രൂപത വിവാഹ കോടതിയിലും ശുശ്രൂഷ ചെയ്തിട്ടുണ്ട്.

ചേനപ്പാടി തരകനാട്ടുകുന്ന് ആര്യമണ്ണില്‍ പരേതരായ തോമസ് – മറിയാമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍:  എ.ടി. ആന്റണി (കൊരട്ടി, റിട്ട. ഹെഡ്മാസ്റ്റര്‍ സെന്റ് ആന്റണീസ് സ്‌കൂള്‍, തരകനാട്ടുകുന്ന്),  ത്രേസ്യാമ്മ വാകാനിയില്‍ (പുന്നവേലി),  പരേതരായ തങ്കമ്മ കാഞ്ഞിരക്കാട്ടുതൊട്ടിയില്‍ (തിരുവമ്പാടി), എ.ടി. ജോസഫ് (ആലക്കോട്്), എ.ടി. സെബാസ്റ്റ്യന്‍ (ചേനപ്പാടി).