തന്റെ ആദ്യത്തെ ദൗത്യം പൂർത്തീകരിച്ചു: ഫാ ടോം ഉഴുന്നാലിൽ (വീഡിയോ )

തന്റെ ആദ്യത്തെ ദൗത്യം പൂർത്തീകരിച്ചു: ഫാ ടോം ഉഴുന്നാലിൽ (വീഡിയോ )

മുണ്ടക്കയം : യമനിൽ ഭീകരർ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചു പിന്നീട് വിട്ടയച്ച ഫാ. ടോം ഉഴുന്നാലിനു
കത്തോലിക്കാ കരിസ്മാറ്റിക് നവീകരണം കാഞ്ഞിരപ്പള്ളി സോണിന്റെയും മുണ്ടക്കയത്തെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ തീർഥാടന ദേവാലയത്തിന്റെയും ആഭിമുഖ്യത്തിൽ സ്വീകരണം നൽകി .

കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. വിശുദ്ധ ജോൺ പോൾ രണ്ടാമൻ തീർഥാടന ദേവാലയത്തിൽ ആരംഭിച്ച ഏകദിന ബൈബിൾ കൺവൻഷൻ ഫാ. ടോം ഉഴുന്നാലിൽ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറൽ ഫാ. ജസ്റ്റിൻ പഴേപറമ്പിൽ, രൂപതാ കരിസ്മാറ്റിക്ക് ഡയറക്ടർ ഫാ. മാത്യു ഓലിക്കൽ, വികാരി ഫാ. പ്രസാദ് കൊണ്ടൂപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.

സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് ഫാ. ടോം ഉഴുന്നാലിൽ നടത്തിയ പ്രസംഗത്തിൽ നിന്നും ചില ഭാഗങ്ങൾ ഇവിടെ കാണുക