ഫാ. വിൽഫ്രഡ് പ്രസാദം കടിയക്കുഴി OFM (93) നിര്യാതനായി

ഫാ. വിൽഫ്രഡ്  പ്രസാദം കടിയക്കുഴി OFM  (93) നിര്യാതനായി

കാഞ്ഞിരപ്പള്ളി : പ്രശസ്ത ഗ്രന്ഥകാരനും, ധ്യാനഗുരുവുമായ ചിറക്കടവ് താമരക്കുന്ന് ഇടവകാംഗവുമായ കടിയകുഴിയിൽ കുടുംബാംഗം ഫാ. വിൽഫ്രഡ് പ്രസാദം കടിയക്കുഴി OFM (93) നിര്യാതനായി. അദ്ദഹം ഭരണങ്ങാനം അസ്സീസ്സി കപ്പുച്ചിൽ ആശ്രമത്തിലെ അംഗമാണ് .

മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് 4.30 നു ഭരണങ്ങാനം അസ്സീസ്സി ആശ്രമത്തിൽ എത്തിക്കും. ശനിയാഴ്ച പത്തുമണിക്ക് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. പാലാ രൂപത സഹായ മെത്രാൻ ബിഷപ്പ് മാർ ജേക്കബ് മുരിക്കന്റെ പ്രധാന കാർമ്മികത്വത്തിൽ ആശ്രമ ദേവാലയത്തിലെ സിമിത്തേരിയിൽ സംസ്കരിക്കും.

ഫാ. വിൽഫ്രഡ് ചിറക്കടവ് ഇടവകയിൽ തോമസിന്റെയും മറിയാമ്മയുടെയും മകനാണ്. മാതാവ് മറിയാമ്മ കുമ്പുക്കൽ കുടുംബാംഗമാണ് . കടിയകുഴിയിൽ തോമസ് വർഗീസ് ( പാപ്പച്ചൻ) ഏക സഹോദരനാണ് . സഹോദരിമാർ : അന്നമ്മ മാണിക്കത്തുകുന്നേൽ, പൊൻകുന്നം, സിസ്റ്റർ ഗബ്രീയേൽ, നെടുംകുന്നം .

പ്രസിദ്ധമായ പല ഗ്രന്ഥങ്ങളുടെ രചയിതാവും, അറിയപ്പെടുന്ന ധ്യാനഗുരുവുമാണ് ഫാ. വിൽഫ്രഡ്. കേരളത്തിൽ തില്ലേരി (കൊല്ലം) , ഭരണങ്ങാനം, മൂവാറ്റുപുഴ എന്നീ അസ്സീസ്സി ആശ്രമങ്ങളിലും, വടക്കേ ഇന്ത്യയിൽ കശ്മീർ , യു പി, ഡൽഹി, പ്രൊവിഡൻസുകളുടെ കീഴിൽ വിവിധ ചുമതലകളും , മിഷൻ പ്രവർത്തനങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട് .