പത്തനംതിട്ടയിൽ ഇടതുമുന്നണി സ്ഥാനാർഥി ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയർമാൻ ഫ്രാന്‍സിസ് ജോർജ്

പത്തനംതിട്ടയിൽ ഇടതുമുന്നണി സ്ഥാനാർഥി ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയർമാൻ  ഫ്രാന്‍സിസ്  ജോർജ്

പത്തനംതിട്ടയിൽ ഇടതുമുന്നണി സ്ഥാനാർഥി ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയർമാൻ ഫ്രാന്‍സിസ് ജോർജ്

കാഞ്ഞിരപ്പള്ളി : ലോകസഭാ തെരെഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയർമാൻ ഫ്രാന്‍സിസ് ജോർജ് മത്സരിച്ചേക്കും. ഇടതുമുന്നണിയില്‍ പുതുതായി അംഗത്വം ലഭിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസിനോട് പത്തനംതിട്ടയിൽ മത്സരിക്കുവാൻ തയ്യാറാകുവാൻ ഇടതുമുന്നണി ഭാരവാഹികൾ സൂചന നൽകിയെന്നാണ് അറിയുന്നത് . അതനുസരിച്ചു ജനാധിപത്യ കേരള കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കൺവൻഷൻ ശനിയാഴ്ച (ഫെബ്രുവരി 9 ) ന് വൈകിട്ട് നാലിന് കാഞ്ഞിരപ്പള്ളിയിൽ വെച്ച് നടത്തും. ഒൻപത് പഞ്ചായത്ത് കമ്മറ്റികളിൽ നിന്നുള്ള ഭാരവാഹികൾ പങ്കെടുക്കും. നിയോജക മണ്ഡലം പ്രസിഡന്റ് ജോർജുകുട്ടി വളയം അധ്യക്ഷത വഹിക്കുന്ന കൺവൻഷൻ പാർട്ടി ചെയർമാൻ ഫ്രാൻസീസ് ജോർജ് ഉദ്ഘാടനം ചെയ്യും.

ഫ്രാന്‍സിസ് ജോര്‍ജിന്റെ പിതാവും കേരളകോണ്‍ഗ്രസ് സ്ഥാപകനുമായ കെ എം ജോര്‍ജ്ജ് മത്സരിച്ച പൂഞ്ഞാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പത്തനംതിട്ടയില്‍ ഫ്രാന്‍സിസ് ജോർജ് മത്സരിച്ചാൽ അത് നിലവിലെ യു ഡി എഫ് നിയുക്തസ്ഥാനാർഥിയായ ആന്റോ ആന്റണിയ്ക്കു വൻ ഭീഷണിയാകും. മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങളും കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാത്യു അറയ്ക്കലുമായുള്ള അടുപ്പവും തന്നെ തുണയ്ക്കുമെന്നാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ പ്രതീക്ഷ.

ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തിലെ ശക്തമായ ത്രികോണമത്സരം വിജയ സാധ്യതയുണ്ടെന്നാണ് പാര്‍ട്ടിയിലെ കണക്കുകൂട്ടല്‍. കോണ്‍ഗ്രസില്‍ സിറ്റിംഗ് എംപി യായ ആന്റോ ആന്റണി തന്നെ മത്സരിക്കാനാണ് സാധ്യത. സാമുദായിക പരിഗണന കൂടാതെ ആന്റോ ആന്റണിക്കെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയുമെന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ് പ്രതീക്ഷിക്കുന്നു. ma സംശുദ്ധമായ പ്രതിച്ഛായയും കേരള കോണ്‍ഗ്രസ് വികാരവും എന്‍എസ്എസ്, എസ്എന്‍ഡിപി മുതലായ സംഘടനകളുമായി ഫ്രാന്‍സിസ് ജോര്‍ജിന് ശത്രുതയില്ലാത്തതും തിരഞ്ഞെടുപ്പിന് അനുകൂലമാകും.

ഫ്രാൻസിസ് ജോർജ് മത്സരിച്ചാൽ പൂഞ്ഞാര്‍ മണ്ഡലത്തില്‍ സ്വാധീനമുള്ള പിസി ജോര്‍ജിന്റെ പിന്തുണ ആന്റോ ആന്റണിക്ക് തെരെഞ്ഞെടുപ്പിൽ നിർണായക ഘടകമാകും.