കാഞ്ഞിരപ്പള്ളിയിലും “ഫുൾജാർ സോഡാ” തരംഗം..

കാഞ്ഞിരപ്പള്ളിയിലും “ഫുൾജാർ  സോഡാ”  തരംഗം..

കാഞ്ഞിരപ്പള്ളി : കേരളമാകെ വളരെ പെട്ടെന്ന് തരംഗമായ ഫുൾജാർ സോഡാ കാഞ്ഞിരപ്പള്ളിയിലും വൻ ഹിറ്റ്… യുവാക്കൾ മാത്രമല്ല, എല്ലാ പ്രായക്കാരും ഫുൾ ജാർ സോഡാ കഴിക്കുവാൻ മുൻപിൽ തന്നെ.. പൊടിമറ്റം സെന്റ് ഡൊമിനിക്സ് കോളേജ് പടി മുതൽ ഇരുപത്തി ആറാം മൈൽ വരെയുള്ള രണ്ടു കിലോമീറ്ററിനുള്ളിൽ തന്നെ നാല് ഫുൾജാർ സോഡാ വിൽക്കുന്ന കടകൾ ഉണ്ട്. അവിടെ എപ്പോഴും നല്ല തിരക്കും ഉണ്ട് . ഇ​തു​വ​രെ കു​ലു​ക്കി സ​ർ​ബ​ത്ത് വി​റ്റു​കൊ​ണ്ടി​രു​ന്ന ക​ട​ക​ളി​ൽ ഇ​പ്പോ​ൾ കാണുന്നത് ഫു​ൾ​ജാ​ർ സോ​ഡയുടെ ബോർഡാണ് .

കു​ലു​ക്കി സ​ർ​ബ​ത്ത് എ​ന്ന ഇ​ഷ്​​ട​പാ​നീ​യം ത​ൽ​ക്കാ​ലം മാ​റ്റി​നി​ർ​ത്തി യു​വ​ത​ല​മു‍റ ഫു​ൾ​ജാ​ർ സോ​ഡ​യു​ടെ ഗ്ലാ​സി​ലേ​ക്ക് ചു​ണ്ട​ടു​പ്പി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് അധിക നാളുകളായില്ല. വ​ള​രെ പെ​ട്ടെ​ന്നാ​ണ് ഈ ​പാ​നീ​യം നാ​ടും ന​ഗ​ര​വും കീ​ഴ​ട​ക്കി​യ​ത്. ഉ​ത്ത​രേ​ന്ത്യ​യി​ൽ​നി​ന്ന് മ​ല​പ്പു​റം വ​ഴി​യാ​ണ് ഫു​ൾ​ജാ​ർ സോ​ഡ നാട്ടിലെത്തിയത്.

കാ​ന്താ​രി മു​ള​ക്, ചെ​റു​നാ​ര​ങ്ങ നീ​ര്, ക​റി​വേ​പ്പി​ല, ഇ​ഞ്ചി, പു​തി​ന​യി​ല, കസ്കസ് തു​ട​ങ്ങി​യ​വ ചേ​ർ​ത്ത് മി​ക്സി​യി​ൽ അ​ര​ച്ചാ​ണ് ഈ ​പാ​നീ​യ​ത്തി​​​​​​െൻറ ര​സ​ക്കൂ​ട്ടൊ​രു​ക്കു​ന്ന​ത്. ഇ​തി​നൊ​പ്പം മാ​ങ്ങ, കാ​ര​റ്റ്, പൈ​നാ​പ്പി​ൾ തു​ട​ങ്ങി ഏ​തെ​ങ്കി​ലും ഒ​ന്നി​​​​​​െൻറ ഫ്ലേ​വ​റും ചേ​ർ​ക്കും. ഈ ​കൂ​ട്ട് ചെ​റി​യ ഗ്ലാ​സി​ൽ ഒ​ഴി​ച്ചു​വെ​ക്കും. മ​റ്റൊ​രു വ​ലി​യ ഗ്ലാ​സി​ൽ സോ​ഡ​യും ഒ​ഴി​ക്കും. ഈ ​സോ​ഡ​യി​ലേ​ക്കാ​ണ് കു​ഞ്ഞു​ഗ്ലാ​സ് ഇ​ടു​ന്ന​ത്. നു​ര​യും പ​ത​യും നി​റ​ഞ്ഞു​പൊ​ങ്ങി പു​റ​ത്തേ​ക്ക് ചീ​റ്റി​ത്തെ​റി​ക്കു​ന്നു. ഒ​ന്നും നോ​ക്കാ​തെ ആ ​ഗ്ലാ​സെ​ടു​ത്ത് ചു​ണ്ടോ​ടു​ചേ​ർ​ത്തു​പി​ടി​ച്ച് ഒ​റ്റ​വ​ലി… മു​ഖ​ത്ത് എ​രി​വി​​​​​​െൻറ​യും പു​ളി​യു​ടെ​യും പ​ല​ഭാ​വ​ങ്ങ​ൾ നി​റ​യും.. കാണുമ്പോൾ കണ്ണിന് കണ്ണിന് കുളിർമ്മയും നാവിന് തരിപ്പും നൽകും എന്നതിനാൽ തന്നെ അത് പരീക്ഷിക്കുവാൻ എത്തുന്നവർ നിരവധി.

സംഭവം അടിപൊളിയാണെങ്കിലും, അത് പതിവായി കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല എന്നാണ് ആരോഗ്യവിദഗരുടെ അഭിപ്രായം., കാർബൺ ഡൈ ഓക്സൈസ് കടത്തിവിട്ട് ഉണ്ടാകുന്ന സോഡയിൽ എരിയും പുളിയും മധുരവും ചേർത്തുണ്ടാക്കുന്ന ഈ പാനീയം ആമാശയത്തിന് വലിയ ദോഷമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. സ്ഥിരമായി ഇത്തരം പാനീയങ്ങൾ കുടിക്കുന്നത് എല്ലിനും പല്ലിനും എന്ന് വേണ്ട വൃക്കകളുടെ പ്രവർത്തനത്തെ പോലും ബാധിക്കും എന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത് . .

മാത്രവുമല്ല ഇത്തരം പാനീയങ്ങൾ റോഡരികിൽ വിൽപന നടത്തുന്ന ഷോപ്പുകൾ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്നു ഉറപ്പുണ്ടെകിൽ മാത്രമേ അവിടെ നിന്നും കുടിക്കാവൂ. അല്ലെങ്കിൽ അസുഖങ്ങൾ പിടിക്കുവാൻ സാധ്യത വളരെയേറെയാണ് . ഒഴിക്കുന്ന സോഡാ നിലവാരമുള്ള കമ്പനിയുടേതാണെന്ന കാര്യവും ഉറപ്പു വരുത്തിയിട്ട് വേണം സംഭവം ഒന്ന് പരീക്ഷിക്കുവാൻ…