കാഞ്ഞിരപ്പള്ളി താലൂക്കിലെ ഗാന്ധി ജയന്തി ദിനാചരണം

കാഞ്ഞിരപ്പള്ളി താലൂക്കിലെ ഗാന്ധി ജയന്തി ദിനാചരണം

കാഞ്ഞിരപ്പള്ളി:മാലിന്യങ്ങളോട് വിട ചൊല്ലിയും ഗ്രാമങ്ങളെ പച്ചയണിയിച്ചും അഹിംസാ സന്ദേശങ്ങൾ പങ്കുവെച്ചും കാഞ്ഞിരപ്പള്ളി താലൂക്കിലെങ്ങും ഗാന്ധി ജയന്തി ദിനാചരണം നടന്നു.

സ്കൂൾ വിദ്യാർത്ഥികൾ മുതൽ സന്നദ്ധ സംഘടനാ പ്രവർത്തകർ, ജന പ്രതിനിധികൾ, പൊതു പ്രവർത്തകർ, ഡോക്ടർമാർ, ജനമൈത്രി പോലിസ്,വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ വിവിധ പ്രദേശങ്ങളിൽ നടത്തിയ സേവന വാരാചരണത്തിൽ പങ്കെടുത്തു.

വാരാഘോഷത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ടൗണിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.ബസ് സ്റ്റാൻഡിൽ പഞ്ചായത്ത് പ്രസിഡന്റ്‌ പി എ ഷമീറിന്റെ അധ്യക്ഷതയിൽ ആന്റോ ആന്റണി എം പി ഗാന്ധി ജയന്തി വാരാചരണം ഉദ്ഘാടനം ചെയ്തു.ഡോ.എൻ ജയരാജ് എം എൽ എ മുഖ്യ പ്രഭാഷണം നടത്തി.സ്റ്റാന്റിലെ പഞ്ചായത്ത് വക ചുമരുകൾ വൃത്തിയാക്കി ശുചിത്വ സന്ദേശ ചിത്രങ്ങൾ വരച്ചു.

കുന്നും ഭാഗം ജെ സി ഐ യുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രി പരിസരം വൃത്തിയാക്കി ചെടികൾ നട്ടു .ഡോ എൻ ജയരാജ് എം എൽ എ ആശുപത്രി വളപ്പിൽ ചെടികൾ നട്ടാണ് ഉദ്ഘാടനം നിർവഹിച്ചത് .നാളുകളായി കുമിഞ്ഞുകൂടിയ മാലിന്യങ്ങളും വൃക്ഷക്കമ്പുകളും ജെസിഐ പ്രവർത്തകർ നീക്കം ചെയ്തു.

കപ്പാട് യൂത്ത് കോണ്‍ഗ്രസ് കാളകെട്ടി ബൂത്ത് മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോട് അനുബന്ധിച്ച് കാളകെട്ടി പ്രാഥമികാരോഗ്യകേന്ദ്രം ശുചീകരിച്ചു.പഞ്ചായത്ത് പ്രസിഡന്റ്‌ പി എ ഷമീർ ഉദ്ഘാടനം ചെയ്തു.

കോണ്‍ഗ്രസ് പാറത്തോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ്‌ ജോയി പൂവത്തുങ്കലിന്റെ അധ്യക്ഷതയിൽ മുൻ ഡി സി സി പ്രസിഡന്റ്‌ പി ജെ ജോസഫ്‌ ഉദ്ഘാടനം ചെയ്തു.

കൂവപ്പള്ളിയിൽ ഗാന്ധി ജയന്തി ദിനം ബ്ളോക്ക് പഞ്ചായത്ത് മെംബർ കൃഷ്ണകുമാരി ശശികുമാർ ഉദ്ഘാടനം ചെയ്തു.സെബാസ്റ്റ്യൻ ചെമ്മരപള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ ഷെജി പാറയ്ക്കൽ ,ജെയിംസ് ഇരുപ്പക്കാട്ട് , തമ്പി പുന്നവേലിയിൽ ,രഞ്ജി കുറ്റാരപള്ളിയിൽ,സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

2-web-gandhi-jayanthi-kply

3-web-gandhi-jayanthi-kply

4-web-gandhi-jayanthi

1-web-gandhi-jayanthi