പൊൻകുന്നത്ത് നാല് ലക്ഷം രൂപ വിലമതിക്കുന്ന നാല് കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയിൽ

പൊൻകുന്നത്ത് നാല് ലക്ഷം രൂപ വിലമതിക്കുന്ന നാല് കിലോ കഞ്ചാവുമായി  തമിഴ്‌നാട് സ്വദേശി പിടിയിൽ

പൊൻകുന്നം : പൊൻകുന്നത്ത് നാല് ലക്ഷം രൂപ വിലമതിക്കുന്ന നാല് കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയിൽ
പൊൻകുന്നം ബസ് സ്റ്റാൻ‍ഡിൽ ഷാഡോ പൊലീസ് നടത്തിയ പരിശോധനയിൽ തമിഴ്‌നാട് കമ്പം വിൽപ്പുരം കോളനിയിൽ മാസാനം (52) ആണു നാലു കിലോ കഞ്ചാവുമായി പൊൻകുന്നത്ത് പിടിയിലായത്.

വീര്യവും വിലയും കൂടിയ നീലച്ചടയൻ ഇനത്തിൽപ്പെട്ട, വിപണിയിൽ നാലു ലക്ഷത്തോളം വിലവരുന്ന കഞ്ചാവാണ് ഇയാളിൽനിന്നു കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു. കൊല്ലം, ചങ്ങനാശേരി എന്നിവിടങ്ങളിൽ വിൽപനയ്‌ക്ക് കൊണ്ടുപോകും വഴിയാണ് പിടിയിലായത്. മാട് കച്ചവടത്തിന്റെ മറവിലായിരുന്നു കഞ്ചാവ് വിൽപന.

നാർക്കോട്ടിക്‌സ് സെൽ ഡിവൈഎസ്‌പി വിനോദ് പിള്ള, സിഐ വി.പി. മോഹൻ ലാൽ, പൊൻകുന്നം എസ്ഐ എ. നിസാർ, കെ.എ. അനിൽകുമാർ, ഷാഡോ പൊലീസ് എസ്‌ഐ മാരായ പി.വി. വർഗീസ്, ഒ.എം. സുലൈമാൻ, എ.എം. മാത്യു, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.എസ്. അഭിലാഷ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്‌തു.