എരുമേലിയിൽ പാചകത്തിനിടെ ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചു; കട കത്തി നശിച്ചു

എരുമേലിയിൽ പാചകത്തിനിടെ ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചു; കട കത്തി നശിച്ചു

എരുമേലി : എരുമേലിയിൽ ഹോട്ടലിലെ ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചു. കട കത്തി നശിച്ചു.
എരുമേലി കെ എസ് ആര്‍ ടി സി ജംഗ്ഷനിൽ ചന്ദ്രൻ പിള്ളയുടെ കടയുടെ മുൻപിൽ സീസണിൽ താത്കാലിക കട നടത്തുന്നയാളുടെ അടുക്കളയിലെ പാചകവാത സിലിണ്ടറിനാണ് തീ പിടിച്ചത്. കടയുടെ മുൻ ഭാഗത്തു ബജ്ജിയും മറ്റു പലഹാരങ്ങളും ഉണ്ടാക്കി കൊണ്ടിരുന്ന അടുപ്പിന്റെ സമീപത്തു വച്ചിരുന്ന സിലിണ്ടറിന്റെ പുറത്തേക്കു ചൂട് എണ്ണ മറിഞ്ഞുവീണു തീ പിടിക്കുകയായിരുന്നു.

സിലിണ്ടറിന് തീ പിടിച്ചതോടെ ആളുകൾ പരിഭ്രതരായി ഓടി മാറി. കടയുടെ മുന്‍ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു.

എരുമേലിയിലെ ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ആളപായമില്ല .