മുണ്ടക്കയത്ത് ടൌണിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നും ഗ്യാസ് ചോർന്നു..അഗ്നിശമനസേന നിര്‍വീര്യമാക്കി.

മുണ്ടക്കയത്ത് ടൌണിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നും ഗ്യാസ് ചോർന്നു..അഗ്നിശമനസേന നിര്‍വീര്യമാക്കി.

മുണ്ടക്കയം: ഹോട്ടലിന് മുൻപിൽ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് എല്‍പി.ജി ചോര്‍ന്നത് നാട്ടുകാരെ പരിഭാന്തിയിലാക്കി.കാറിന്റെ ഉടമ സ്ഥലത്തുണ്ടായിരുന്നില്ല. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ അഗ്നിശമനസേന എല്‍.പി.ജി നിര്‍വ്വീര്യമാക്കി.

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 2.45 ന് മുണ്ടക്കയം ടൌണിൽ സംഭവം.ഏന്തയാറിലുള്ള സ്വകാര്യ ഡ്രൈവിംഗ് സ്‌കൂളിന്റെ കാര്‍ ടൗണിന് സമീപമുള്ള ഹോട്ടലിന് മുൻപിൽ നിര്‍ത്തിയിട്ട ശേഷം ഉടമ പാലയ്ക്ക് പോയി. മണിക്കൂറുകള്‍ കഴിഞ്ഞ് ഹോട്ടലില്‍ ആഹാരം കഴിക്കാനെത്തിയാള്‍ വാഹനത്തിന്റെ സമീപത്തുനിന്നും പാചക വാതകത്തിന്റെ ഗന്ധം വരുന്നതായി ഹോട്ടല്‍ അതികൃതരെ അറിയിച്ചു. ഹോട്ടല്‍ അധികൃതര്‍ നടത്തിയ പരിശേധനയില്‍ കാറില്‍ നിന്ന് എല്‍.പി.ജി ചോരുന്നതായി കണ്ടെത്തി.

തുടര്‍ന്ന് അഗ്നിശമനസേനയെ വിവരമറിയിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അഗ്നിശമനസേന എല്‍.പി.ജി നിര്‍വീര്യമാക്കി.

1-web-gas-leak-at-mundakayam

3-web-gas-leak-at-Mundakayam

5-web-gas-leak-at-Mundakayam

0-web-gas-leak-at-Mundakayam