ഗ്യാസ് ചീറ്റി തെറിക്കുന്ന ഗ്യാസുകുറ്റിയുമായി പെട്രോൾ പന്പിൽ, കാഞ്ഞിരപ്പള്ളി ടൌണ്‍ നടുങ്ങി വിറച്ചത് ഒരു മണിക്കൂർ നേരം.

ഗ്യാസ് ചീറ്റി തെറിക്കുന്ന ഗ്യാസുകുറ്റിയുമായി പെട്രോൾ പന്പിൽ, കാഞ്ഞിരപ്പള്ളി ടൌണ്‍  നടുങ്ങി വിറച്ചത് ഒരു മണിക്കൂർ നേരം.

കാഞ്ഞിരപ്പള്ളി : ഇന്നലെ വൈകിട്ട് കാഞ്ഞിരപ്പള്ളി ടൌണ്‍ അക്ഷരാർതഥിൽ നടുങ്ങി വിറച്ചു …എന്തു ചെയ്യണം എന്നറിയാതെ പലരും പരക്കം പാഞ്ഞു … ഉറപ്പായ ഒരു മഹാ ദുരന്തം കഞ്ഞിരപ്പള്ളി ടൌണിനെ വിഴുങ്ങുവാൻ തയ്യാറെടുത്തിരുന്നു.

എന്നാൽ ജീവൻ പണയം വച്ച് ആ അപകടഭീഷണി നേരിട്ട ബിജു അപ്രേം രക്ഷിച്ചത്‌ സ്വന്തം ജീവൻ മാത്രമല്ല, മറ്റു പലരുടെയും ജീവിതങ്ങൾ ..

1-web-gas-tragedyകാഞ്ഞിരപ്പള്ളി കുന്നുഭാഗതെ ഭാരത് ഗ്യാസ് ഏജെന്‍സിയില്‍ നീന്നും ഗ്യാസ് വാങ്ങി 26മൈലിലെ വീട്ടിലേക്ക് പോയ ബീജു അപ്രേം അതാൻ പുതുതായി വാങ്ങിയ കാറിൽ ഗ്യാസ് കുറ്റി എടുത്തു വീട്ടിലേക്കു പോവുകയായിരുന്നു .

മധുര മീനാക്ഷി ക്ഷേത്രത്തിലെ കാവടിയാട്ടം ടൌണിൽ നടക്കുനതിനാൽ അന്ന് വലിയ തിരക്കായിരുന്നു . തിരക്കിൽ പെട്ട കാർ വളരെ പതുക്കെയായിരുന്നു നീങ്ങിയിരുന്നത് . കാഞ്ഞിരപ്പള്ളി ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ ബങ്കിന്റെ അടുതെതിയപോൾ വണ്ടിയുടെ പിറകില നിന്നും ” ശൂ …” എന്നൊരു ശബ്ദം കേട്ടു ഗ്യാസ് ന്റെ ശക്തമായ മണം അനുഭവപെട്ടെങ്കിലും, പെട്രോള്‍ ബങ്കിന്റെ അടുത്തായതിനാൽ അത് പെട്രോൾ ബാങ്കിലെ മണം ആയിരിക്കുമെന്നാണ് ബിജു വിചാരിച്ചത്.

വണ്ടിയുടെ ടയറിന്റെ കാറ്റ് പോയ ശബ്ദം ആണെന്ന് തെറ്റിദ്ധരിച്ച ബിജു, വണ്ടി കാറ്റു അടിക്കുവാൻ വേണ്ടി പെട്രോള്‍ ബങ്കിലേക്ക് കയറ്റി . എന്നാൽ വണ്ടിയിൽ ഇരുന്നിരുന്ന ഗ്യാസ് കുറ്റിയുടെ അടിഭാഗം പൊട്ടിയടർന്നു ഗ്യാസ് ശക്തമായി ചീറ്റിയത് ആയിരുന്നു ആ ശബ്ദം എന്ന് ബിജുവിന് അപ്പോൾ മനസ്സിലായില്ല.

2-web-gas-tragedyശക്തമായ മണം വന്നപ്പോൾ പെട്രോള്‍ ബങ്കിലെ ജീവനക്കാർ കാറിനുള്ളിൽ നോക്കിയപ്പോൾ കാർ നിറഞ്ഞു ഗ്യാസ് പുറത്തേക്കു വരുന്നതാണ് കണ്ടത് . ഉടൻതന്നെ അവർ വണ്ടി തുറന്നു ഗ്യാസ് കുറ്റി പുറത്തെടുത്തു വച്ചു .

അപ്പോൾ അതി ശക്തമായി ഗ്യാസ് പുറത്തേക്ക് ചീറ്റുവാൻ തുടങ്ങി. അതുകണ്ട് ജനങ്ങൾ പരിഭ്രാന്തരായി പുറത്തേക്കു ഓടി. പെട്രോള്‍ ബങ്കിലെ ജീവനക്കാർ ബിജുവിനോട് എത്രയും പെട്ടെന്ന് കുറ്റി പുറത്തേക്കു കൊണ്ടുപോകാൻ പറഞ്ഞു. സഹായത്തിനായി അഭ്യർതിചെങ്കിലും ഭയം മൂലം ഒരാൾ പോലും ബിജുവിന്റെ സഹായിക്കുവാൻ എത്തിയില്ല.

ഒടുവിൽ ജീവൻ പണയം വച്ച് ബിജുവും , കൂടെ വണ്ടിയിൽ യാത്ര ചെയ്തിരുന്ന ചേട്ടനും കൂടി ഗ്യാസ് ചീറ്റി ക്കൊണ്ടിരുന്ന കുറ്റി എടുത്തു അടുത്തുള്ള വെളിസ്ഥലത്ത് കൊണ്ട് ചെന്ന് വച്ച്. ഗ്യാസ് കമ്പനി ക്കാരെ സഹായത്തിനു വിളിച്ചപ്പോൾ എത്രയും പെട്ടെന്ന് കുറ്റി ഒരു ഓടോരിക്ഷയിൽ കയറ്റി ഏജൻസി യിലേക്ക് കൊണ്ടുവരുവാൻ ആണ് പറഞ്ഞത്. നിരാശനായ ബിജു എന്ത് ചെയ്യണം എന്നറിയാതെ നിന്നപ്പോൾ, പെട്രോൾ ബങ്കിലെ ജീവനക്കാർ അഗ്നിശമന സേന യെ വിവരം അറിയിച്ചു.

8-web-gas-tragedyഉടൻ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി സിലിണ്ടറിലേക്ക് വെള്ളം പമ്ബുചെയ്ത് അപകടം ഒഴിവാക്കുന്നതിന് ശ്രമം ആരംഭിച്ചു.ഇന്‍ഡേന്‍ പാചകവാതക വിതരണ ഏജന്‍സിയില്‍ നിന്ന് എത്തിയ സുരക്ഷാ ജീവനക്കാര്‍ സിലിണ്ടറില്‍ റഗുലേറ്റര്‍ ഘടിപ്പിച്ച്‌ വാതകം പൂര്‍ണമായും പുറത്തേക്ക് പോകുന്നതിന് സൌകര്യമൊരുക്കുകയും അഗ്നിശമന സേന വെള്ളം പമ്ബ് ചെയ്ത് സിലിണ്ടര്‍ തണുപ്പിച്ച്‌ തീപിടുത്തം ഒഴിവാക്കുകയും ചെയ്തു.

എന്തായാലും ഗ്യാസ് മുഴുവനും പതിയെ പുറത്തേക്കു വിട്ടതോടെ അപകടം ഒഴിവായി.

വണ്ടിയിൽ നിറയെ ഗ്യാസ് ലീക്ക് ചെയ്തു നിറഞ്ഞു ഇരുന്നിരുന്ന സമയത്ത് , വണ്ടി സ്റ്റാർട്ട്‌ ചെയ്തിരുന്നെങ്കിൽ , സ്പാർക്ക് മൂലം വൻ തീപിടുത്തം
ഉണ്ടായേനെ. ആയിരക്കണക്കിന് ലിറ്റർ പെട്രോളും ഡീസലും നിറഞ്ഞു കിടക്കുന്ന പെട്രോൾ ബങ്കിൽ ഒരു തീപിടുത്തം ഉണ്ടായിരുന്നെങ്കിൽ അത് വൻ സ്ഫോടനത്തിൽ കലാശിച്ചേനെ. തൊട്ടടുത്ത്‌ മറ്റൊരു പെട്രോൾ ബാങ്കു കൂടെ ഉള്ളതിനാൽ ദുരന്തം ഇരട്ടിയയയേനെ . കൂടാതെ മധുര മീനാക്ഷി ക്ഷേത്രത്തിൽ കാവടിയാട്ടം നടക്കുന്നതിനാൽ ടൌണിൽ മണിക്കൂര്കളോളം ട്രാഫിക് ജാം ആയിരുന്നു. നിരങ്ങി നിരങ്ങി നീങ്ങുന്ന വാഹനങ്ങൾ .. ആ സമയത്ത് ഉണ്ടാകുന്ന സ്ഫോടനത്തിൽ നിരവധി ആളുകള്ക്ക് അപകടം ഉണ്ടാകുമായിരുന്നു ..

വലിയ ഒരു ദുരന്തത്തിൽ നിന്നാണു കാഞ്ഞിരപ്പള്ളി രക്ഷപെട്ടത് ..

വീട്ടിൽ ചെന്ന് തന്റെ മൂന്ന് കൊച്ചു കുഞ്ഞുങ്ങള വാരി പുണർന്നുകൊണ്ട് വിങ്ങിപൊട്ടികൊണ്ട് ബിജു പറഞ്ഞു ” ആ സമയത്ത്, ഇനി എനിക്ക് എന്റെ കുഞ്ഞുങ്ങള കാണുവാൻ സാധിക്കും എന്ന് യാതൊരു ഉറപ്പും ഇല്ലായിരുന്നു . ശക്തമായി ഗ്യാസ് ചീറ്റികൊണ്ടിരിക്കുന്ന ഗ്യാസ് കുറ്റിയിൽ അടച്ചു പിടിച്ചു കൊണ്ട് ഞാൻ നിന്നപ്പോൾ സഹായിക്കുവാൻ ഒരാൾ പോലും എത്തിയില്ല. എല്ലാവരും ഭയന്ന് ഓടിമാറിയിരുന്നു. വേണമെങ്കിൽ എനിക്കും ഗ്യാസ് കുറ്റി അവിടെ ഇട്ടിട്ടു ഓടി രക്ഷപെടമായിരുന്നു . പക്ഷെ അങ്ങനെ ചെയ്താൽ കുറ്റി പൊട്ടിത്തെറിച്ചു ഒരു വൻ ദുരന്തത്തിൽ കലാശിച്ചേനെ . എന്റെ ജീവൻ പോലെ തന്നെ മറ്റുള്ളവരുടെ ജീവനും പ്രധാനപെട്ടതാണ് എന്ന ഉൾവിളിയാണ് എന്നെകൊണ്ട്‌ ജീവന പണയം വച്ചും ആ കുറ്റി അവിടെനിന്നും മാറ്റുവാൻ സാധിച്ചത് “.

ഗ്യാസ് കുറ്റി എടുക്കുവാൻ ഗ്യാസ് ഏജൻസിയിൽ ചെന്നപ്പോൾ കിട്ടിയ പഴകി ദ്രവിച്ച കുറ്റി കണ്ടപ്പോൾ അത് മാറി തരണം എന്ന് ബിജു അവരോട് ആവശ്യപെട്ടെങ്കിലും, എല്ലാ കുറ്റികളും അതുപോലെ ഉള്ളവയാണ് എന്ന മറുപടിയാണത്രേ കിട്ടിയത്.

ഇങ്ങനെ പഴകിയ കുറ്റി വിതരണം ചെയ്തു ജനങ്ങളുടെ ജീവൻ അപകടത്തിൽ ആക്കുന്ന വിതരണക്കർക്കെതിരെ കര്ശന നടപടി എടുക്കണം എന്നാ ആവശ്യം ശക്തമാവുകയാണ് .

വീഡിയോ കാണുക :-

3-weg-gas-tragedy

5-web-gas-tragedy

6-web-gas-tragedy

9-web-gas-tragedy