കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്ക് പുതിയ കവാടം

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്ക് പുതിയ കവാടം

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്ക് പുതിയ കവാടം. തേനമാക്കൽ കുടുംബയോഗ ത്തിന്റെ വക മൂന്നര ലക്ഷം രൂപ മുടക്കിയാണ് കവാടം ഉയരുന്നത്. കവാടത്തിന്റെ നിർമ്മാണ ഉദ്ഘാടനം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാലഗോപാലൻ നായർ നിർവഹിച്ചു. യോഗത്തിൽ കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ അദ്ധ്യക്ഷത വഹിച്ചു.

21 വർഷം മുമ്പ് പണിത നേരത്തെയുണ്ടായിരുന്ന കവാടം കാലപ്പഴക്കം കൊണ്ട് നശിച്ചതിനാൽ തേനംമാക്കൽ കുടുംബയോഗം വഴി പുതി യത് നിർമ്മിച്ച് നൽകുകയായിരുന്നു.

ചിറക്കടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയ ശ്രീധർ, കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായ ത്ത് വൈസ് പ്രസിഡ ന്റ് റിജോ വാളാന്തറ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി ഡന്റ് അമ്മിണിയമ്മ പുഴയനാൽ, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എം.ശാന്തി, മുൻ സൂപ്രണ്ട് ഡോ. ബാബു സെബാസ്റ്റ്യൻ, കുടുംബയോഗം സെക്രട്ടറി റ്റി.കെ മുഹമ്മദ് ഇസ്മായി ൽ, പൊതുമരാമത്ത് എ.ഇ മനേഷ് പി.ആർ, കവാടം കോർ ഡിനേറ്റർമാരായ റ്റി.ഇ നാസറുദ്ദീൻ, ഷിബിലി വട്ടപ്പാറ, സെൻട്രൽ സർവീസ് ബാങ്ക് പ്രസിഡന്റ് റ്റി.എസ് രാജൻ, വി. പി ഇബ്രാഹിം, സുനിൽ തേനംമാക്കൽ, സുമേഷ് ആൻഡ്രൂസ്, എച്ച് .അബ്ദുൽ അസീസ് തുടങ്ങിയവർ യോഗത്തിൽ സന്നിഹിതരായിരുന്നു.