പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിക്കുകയും , കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത രണ്ടാനച്ഛന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിക്കുകയും , കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത രണ്ടാനച്ഛന്‍ അറസ്റ്റില്‍

എരുമേലി: മകൾക്ക് തുല്യം സ്നേഹിച്ചു വളർത്തേണ്ട കുട്ടിയെ ഏഴ് വയസുള്ളപ്പോൾ മുതൽ പീഡിപ്പിക്കുകയും , കഴിഞ്ഞയിടെ പീഡനത്തിന് വിസമ്മതിച്ചപ്പോൾ കുത്തി പരിക്ക് എല്പ്പിക്കുകയും ചെയ്ത രണ്ടാനച്ഛന്‍ അറസ്റ്റില്‍. സ്വന്തം അമ്മയുടെ അറിവോടെ ആയിരുന്നു ഈ പീഡനം എന്നത് ഞെട്ടൽ ഉളവാക്കുന്നു .. ആ പെണ്‍കുട്ടി രണ്ടാനച്ഛനിൽ നിന്നും ഗർഭിണിയായി ഒരു കുഞ്ഞിന്റെ പ്രസവിക്കുകയും ചെയ്തു ..വീണ്ടും പീഡിപ്പിക്കുവാൻ ശ്രമിച്ചപ്പോൾ എതിര്തത്തിനു ആണ് പെണ്‍കുട്ടിയെ കുത്തി പരിക്കേൽപ്പിച്ചത് .

പെണ്‍കുട്ടിയുടെ പിതൃസഹോദരനായ ജയദാസ്(40) ആണ് അറസ്റ്റിലായത്.

മണിമല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ റഹിമിന്റെ നേതൃത്വത്തിലുള്ള സംഘം ആഴ്ചകളായുള്ള തിരച്ചിലിനൊടുവിലാണ് ആറ്റിങ്ങല്‍ കവലയൂര് ഭാഗത്തുനിന്ന് ജയദാസിനെ പിടികൂടിയത്. പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം എരുമേലിയില്‍ നിന്ന് മുങ്ങിയ ജയദാസ് കവലയൂരില്‍ കൂലിപ്പണിക്കാരനായി കഴിയുകയായിരുന്നു. മോഷണം, ചാരായം കേസുകളില്‍ ഇയാള്‍ കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ പതിനഞ്ച് വര്‍ഷത്തോളം ജയില്‍ശിക്ഷ അനുഭവിച്ചതാണെന്ന് പോലീസ് പറഞ്ഞു.

ഭര്‍ത്താവില്‍നിന്ന് അകന്ന് അമ്മ പെണ്‍കുട്ടിയുമായി ജയദാസിനൊപ്പമായിരുന്നു താമസമെന്ന് പോലീസ് പറഞ്ഞു. കൊല്ലം ആയൂര്‍ ഭാഗത്ത് വാടകയ്ക്ക് താമസിച്ചിരുന്ന പെണ്‍കുട്ടിയും കുടുംബവും ജയദാസിനൊപ്പം മാസങ്ങള്‍ക്ക് മുന്‍പാണ് കൊടിത്തോട്ടത്ത് താമസത്തിനെത്തിയത്. കഴിഞ്ഞ രണ്ടാം തിയ്യതിയാണ് പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പിച്ച ശേഷം ജയദാസ് മുങ്ങിയത്. വയറിന് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ചികിത്സകള്‍ക്കുശേഷം സ്വന്തം അച്ഛനൊപ്പം മടങ്ങി. പെണ്‍കുട്ടിക്ക് ഏഴ് വയസ്സായതു മുതല്‍ ജയദാസ് പീഡിപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു. കൊല്ലത്ത് താമസിച്ചുവരവെ പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മം നല്‍കിയതായും കുഞ്ഞിന്റെ പിതാവ് ജയദാസാണെന്നും പോലീസ് പറഞ്ഞു.

കുട്ടിയുണ്ടായതിനുശേഷം ഇംഗിതത്തിന് വഴങ്ങാഞ്ഞതാണ് കുത്തിപ്പരിക്കേല്‍പ്പിക്കാന്‍ കാരണമെന്നും പോലീസ് പറഞ്ഞു. ഒരു വയസ്സ് പ്രായമുള്ള കുട്ടിയെ കോട്ടയം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കൈമാറിയിരിക്കുകയാണ്. കുട്ടിയുടെ പിതൃത്വം തെളിയിക്കുന്നതിനായി ഡി.എന്‍.എ. പരിശോധനയും നടത്തും. കാഞ്ഞിരപ്പള്ളി താലൂക്ക് ആസ്​പത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

web-erumeli-peedanam-prathi