ശക്തമായ കാറ്റില്‍ തോട്ടിലേക്ക് കടപുഴകി വീണ തെങ്ങിന്റെ അടിയിൽപെട്ട് പരിക്കേറ്റ ബാലികയെ വെള്ളത്തിൽ കാണാതായി, നാട്ടുകാർ സാഹസികമായി രക്ഷപെടുത്തി

കാഞ്ഞിരപ്പള്ളി : അപ്രതീക്ഷിതമായി വീശിയടിച്ച ശക്തിയേറിയ കാറ്റിൽ തോടിന്റെ അരികിൽ നിന്നിരുന്ന തെങ്ങ് കടപുഴകി തോട്ടിലേക്ക് വീണു. തോട്ടിൽ കുളിച്ചുകൊണ്ടിരുന്ന ബാലികയുടെ ശരീരത്തിലേക്ക് തെങ്ങിന്റെ ഓലകൾ ശക്തിയായി വീണു പതിച്ചതോടെ സാരമായി പരിക്കേറ്റ കുട്ടി തെറിച്ചു തോട്ടിലെ വെള്ളത്തിൽ വീണു. തോട്ടിലെ വെള്ളത്തിൽ ബോധമറ്റു വീണ കുട്ടിയ കാണാതായെങ്കിലും, പരിസരവാസികൾ ഓടിയെത്തി സാഹസികമായി തെങ്ങു വലിച്ചുമാറ്റി വെള്ളത്തിൽ മുങ്ങിത്തപ്പി കുട്ടിയ കണ്ടെത്തി രക്ഷപെടുത്തി. സാരമായ പരുക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച കാഞ്ഞിരപ്പള്ളി പൂതക്കുഴി ഭാഗത്താണത് അപകടം നടന്നത്.

ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ പൂതക്കുഴി ഭാഗത്തു ഉണ്ടായ ശക്തമായ ചുഴലികാറ്റിലാണ് തെങ്ങ് കടപുഴകി വീണത്. ആ സമയത്തു തോട്ടില്‍ കുളിച്ചുകൊണ്ടിരുന്ന പതിനൊന്നു വയസ്സുള്ള ബാലികയുടെ ശരീരത്തിൽ തെങ്ങോല വന്ന് പതിച്ചതിനെ തുടര്‍ന്ന് പരുക്കേറ്റ കുട്ടി വെള്ളത്തിലേക്ക് തെറിച്ച് വീണ് മുങ്ങിപോകുകയായിരുന്നു. സമീപത്ത് തുണി അലക്കി കൊണ്ടിരുന്ന അയല്‍വാസിയായ മാന്തറയില്‍ സുനിലിന്റെ ഭാര്യ സിനിയും തെറിച്ച് വീണു. ബാലിക പരുക്കേറ്റു വെള്ളത്തിൽ വീണത് കണ്ട സിനി അലറി വിളിച്ചതിനെ തുടര്‍ന്ന് ഓടികൂടിയ നാട്ടുകാര്‍ വെള്ളത്തില്‍ തെങ്ങിനടിയില്‍പെട്ട് മുങ്ങിപോയ പെണ്‍കുട്ടിയെ എറെ സാഹസികമായി രക്ഷിക്കുകയായിരുന്നു.

നാട്ടുകാരായ സുനില്‍ മാന്തറ, പാലപ്രയില്‍ റഫീക്ക്, ഒഴത്തില്‍പറമ്പില്‍ ബിലാല്‍, നീറീയാനിക്കല്‍ മനു, സമദ് വട്ടകപ്പാറ എന്നിവര്‍ ചേർന്നാണ് തെങ്ങ് തള്ളിമാറ്റി വെള്ളത്തില്‍ ചാടി മുങ്ങിത്തപ്പി ബാലികയെ രക്ഷിച്ചത്. സാരമായ പരുക്കേറ്റ ബാലികയെ കോട്ടയം ഇ.എസ്.ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .