പൊൻകുന്നത്ത് മുക്കുപണ്ടം പണയം വെക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

പൊൻകുന്നത്ത്  മുക്കുപണ്ടം പണയം വെക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

പൊൻകുന്നം: പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. പാലാ കുറ്റില്ലം കാഞ്ഞമരക്കുന്നേൽ പ്രതീഷ്(25) ആണ് പിടിയിലായത്.
പൊൻകുന്നം പാലാ റോഡിലെ സ്വകാര്യ പണമിടപാട് സ്ഥാപനമായ വെള്ളക്കല്ലുങ്കൽ ബാങ്കേഴ്സിൽ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സ്ഥാപനത്തിലെത്തിയ യുവാവ് തന്ന സ്വർണ്ണം തൂക്കിനോക്കിയപ്പോൾ തൂക്കത്തിൽ സംശയം തോന്നിയ സ്ഥാപന ഉടമ സ്വർണ്ണം പരിശോധിച്ച് വ്യാജനാണെന്നു തിരിച്ചറിഞ്ഞു. യുവാവിനെ സ്ഥാപനത്തിൽ നിർത്തി പണം വാങ്ങാനെന്ന വ്യാജേന ഉടമ പോലിസിലറിയിക്കുകയായിരുന്നു. പോലീസെത്തിയവിവരം അറിഞ്ഞു പുറത്ത് കാത്തുനിന്ന സംഘം വന്ന കാറിൽ രക്ഷപ്പെട്ടു.പോലീസിന് പ്രതിക്കൊപ്പം ഉണ്ടായിരുന്നവരെക്കുറിച്ച് വിവരം ലഭിച്ചതായി സൂചനയുണ്ട്.അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റുചെയ്തു.