എരുമേലി സ്വർണ പണയ തട്ടിപ്പ് ; സ്ഥാപനത്തിലെ മറ്റു ജോലിക്കാരെയും കുടുക്കുവാൻ മുഖ്യപ്രതി ശ്രമിച്ചു, വിലപ്പോയില്ല ..

എരുമേലി  സ്വർണ പണയ തട്ടിപ്പ് ; സ്ഥാപനത്തിലെ മറ്റു ജോലിക്കാരെയും കുടുക്കുവാൻ  മുഖ്യപ്രതി ശ്രമിച്ചു, വിലപ്പോയില്ല ..

എരുമേലി : എരുമേലിയിൽ സ്വർണ പണയ തട്ടിപ്പു നടത്തിയ കേസിൽ പോലീസ് പിടിയിലായ തട്ടിപ്പുകാരി, തന്നെ കുടുക്കിയ സ്ഥാപനത്തിലെ മറ്റുജോലിക്കാരെക്കൂടി കേസിൽ കുടുക്കുവാൻ ശ്രമിച്ചുവെങ്കിലും ഫലവത്തായില്ല. സ്വര്‍ണ്ണപണയശാലയിൽ 1.30 കോടിയുടെ സ്വര്‍ണ്ണം അപഹരിച്ച് പണയതട്ടിപ്പ് നടത്തിയ സംഭവത്തിൽ പിടിയിലായ മുഖ്യപ്രതിയായ എരുമേലി അലങ്കാരത്ത് ജഷ്‌ന സലീം (34) ആണ് സ്ഥാപനത്തിൽ തെളിവെടുപ്പിന് കൊണ്ടുചെന്നപ്പോൾ, സ്ഥാപനത്തിലെ മാനേജർക്കും മറ്റുജോലിക്കാർക്കും തട്ടിപ്പിൽ പങ്കുണ്ടെന്നു ആരോപിച്ചത്. ജഷ്‌ന നടത്തിയ തട്ടിപ്പു കണ്ടുപിടിച്ചു പോലീസിൽ അറിയിച്ചത് സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരിയും, മാനേജരുമാനയിരുന്നു. അതിന്റെ പ്രതികാരത്തിനായായാണ് അവരെയും കേസിൽ കുടിക്കുവാൻ ശ്രമിച്ചത് എന്നാണ് അനുമാനിക്കുന്നത് . എന്നാൽ കാര്യം മനസ്സിലാക്കിയ പോലീസ് ആ ആരോപണം മുഖവിലയ്‌ക്കെടുത്തില്ല.

വ്യാഴാച രാവിലെ തട്ടിപ്പു കേസിലെ മുഖ്യപ്രതിയെയും സുഹൃത്തും പ്രതിയുമായ യുവാവിനേയും സ്ഥാപനത്തിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. വന്‍ജനക്കൂട്ടം നോക്കിനിൽക്കെയായിരുന്നു തെളിവെടുപ്പ്. മുളമൂട്ടിൽ ഫിനാന്‍സിന്റെ എരുമേലി ശാഖയിൽ തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് മുഖ്യപ്രതിയായ ജീവനക്കാരി അലങ്കാരത്ത് ജഷ്‌ന സലീം (34), എരുമേലി വേങ്ങശ്ശേരിൽ അബു താഹിര്‍ (24) എന്നിവരെ ശാഖാ ഓഫീസിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

ചോദ്യം ചെയ്യലും തെളിവെടുപ്പും അടുത്ത ദിവസവും തുടരുമെന്നും ഒളിവിലായ അഞ്ച് പ്രതികള്‍ക്കുമായി അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

രാവിലെ പത്തരയോടെ മുഖ്യപ്രതിയെ സ്ഥാപനത്തിലെത്തിച്ച് നടത്തിയ തെളിവെടുപ്പ് ഒരു മണിക്കൂറോളം നീണ്ടുനിന്നു . തട്ടിപ്പ് നടത്തിയ രീതി വിവരിച്ച പ്രതിക്ക് കുറ്റം ചെയ്തതിന്റെ കൂസലൊന്നും ഇല്ലാതെയായിരുന്നു വർത്തിച്ചത് . ഷാള്‍ കൊണ്ട് മുഖം മറച്ചാണ് തെളിവെടുപ്പിൽ ജഷ്‌ന പങ്കെടുത്തത്. സ്ഥാപനത്തിലെ മാനേജര്‍ ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍ സമാനമായ തട്ടിപ്പ് നടത്തിയിട്ടുന്നു തെളിവെടുപ്പിനിടെ ജഷ്‌ന പോലീസിനോട് പറഞ്ഞു. എന്നാൽ കേസ് വഴിതെറ്റിക്കാന്‍ വേണ്ടി പറഞ്ഞതാണിതെന്നു പോലീസ് കരുതുന്നു .

പിന്നീട മാനേജര്‍ ഉള്‍പ്പെടെയുള്ളവരെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പോലീസ് ചോദ്യം ചെയ്തു. സ്ഥാപനത്തിലെ രജിസ്റ്റര്‍ ബുക്കുകള്‍ ഫയലുകള്‍ പണയമിടപാടുരേഖകള്‍ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു. ലോക്കറിൽ കാലാവധി ആയിട്ടും തിരികെ എടുക്കാത്ത സ്വര്‍ണ്ണപണയങ്ങള്‍ക്ക് പലിശയടച്ച് പുതുക്കി വച്ചതായി രേഖയുണ്ടക്കിയാണ് പ്രധാനമായും തട്ടിപ്പ് നടത്തിയിരുന്നതെന്നു തെളിവെടുപ്പിൽ .\ ജഷ്‌ന പോലീസിനോട് പറഞ്ഞു. സ്വര്‍ണ്ണം മാറ്റി പകരം തൂക്കത്തിനനുസരിച്ച് നാണയങ്ങളും, സ്റ്റാപ്‌ളയര്‍, സേഫ്റ്റി പിന്‍ തുടങ്ങിയവയാണ് വച്ചിരുന്നതെന്ന് തട്ടിപ്പ് നടത്തിയ രീതി വിവരിച്ച് ജഷ്‌ന മൊഴി നൽകി. സഹപ്രവര്‍ത്തകര്‍ അറിയാതെയാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പറഞ്ഞു.

അടുപ്പമുള്ള സുഹൃത്തുക്കള്‍ മുഖേന ഇതേ സ്ഥാപനത്തിലും, തൊട്ടടുത്തുള്ള രണ്ടു സ്ഥാപനങ്ങളിലും സ്വര്‍ണ്ണങ്ങള്‍ പണയം വച്ചാണ് തുക കൈക്കലാക്കിയിരുന്നത്. ഉയര്‍ന്ന പലിശയ്ക്ക് ഈ തുക വായ്പ നൽ കിയിരുന്നെന്നു മുഖ്യപ്രതി പറഞ്ഞു. സ്വര്‍ണ്ണം പണയം വയ്ക്കുകയും വായ്പയായി തുക വാങ്ങുകയും ചെയ്ത അഞ്ചു പേരാണ് കേസിലെ മറ്റ് പ്രതികള്‍. ഇവരിൽ ജഷ്‌നയോടൊപ്പം അസ്റ്റിലായ അബു താഹിറിനെ ഇന്നലെ വൈകുന്നെരത്തോടെയാണ് മുളമൂട്ടിൽ ഫിനാന്‍സിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയത്.

ഏഴ് ലക്ഷം രൂപ പണമായും സ്വര്‍ണ്ണമായും അബു താഹിറിന് നൽകിയെന്നണ് മുഖ്യപ്രതിയുടെ മൊഴി. എന്നാൽ തെളിവെടുപ്പിൽ ഇത് നിഷേധിച്ച അബു താഹിര്‍ തട്ടിപ്പിനെപറ്റി അറിയില്ലായിരുന്നുവെന്നും വീട് പണിക്കായി 2.40 ലക്ഷം രൂപയാണ് പണയം വച്ചും വായ്പയായും വാങ്ങിയതെന്നും പോലീസിനോട് പറഞ്ഞു. പണയം വച്ചത് ജഷ്‌നയുടെ നിര്‍ദ്ദേശപ്രകാരം ജഷ്‌ന ജോലി ചെയ്തിരുന്ന മുളമൂട്ടിൽ ഫിനാന്‍സിലായിരുന്നു . വാങ്ങിയ തുകയുടെ പകുതിയോളം തിരിച്ച് നൽകിയെന്നും അബു താഹിര്‍ പറഞ്ഞു. എരുമേലിയിലെ ജോസ്‌ന ഫിനാന്‍സിയേഴ്‌സ്, റ്റി.പി. ബാങ്കേഴ്‌സ് എന്നിവിടങ്ങളിലും പണയം വച്ചിട്ടുണ്ടെന്നും മുഖ്യപ്രതി പോലീസിന് മൊഴി നൽകിയിരുന്നു

. ഒളിവിലായ പ്രതികളിൽ ചിലരാണ് ഈ സ്ഥാപനങ്ങളിൽ ജഷ്‌നയ്ക്ക് വേണ്ടി പണയം വച്ച് തുക കൈക്കലാക്കിയത്. ഇവരിൽ 50 ലക്ഷം രൂപാ കൈക്കലാക്കിയ പ്രതിയെ കണ്ടെത്തുന്നതോടെ കേസിൽ നിര്‍ണ്ണായക വഴിത്തിരിവുണ്ടാകുമെന്നു അന്വേഷണത്തിന് നേതൃത്വം നൽകുന്ന സിഐ ടി.ഡി. സുനി.കുമാര്‍ പറഞ്ഞു. മുഖ്യപ്രതിയുടെ മൊഴികളിൽ വ്യക്തത വരുത്തുന്നതിനായി വീണ്ടും ചോദ്യം ചെയ്യും.

മൂന്നു ദിവസത്തേയ്ക്കാണ് പ്രതികളെ കോടതി പോലീസ് കസ്റ്റഡിയിൽ നൽകിയിരിക്കുന്നത്. ഈരാറ്റുപേട്ട സ്വദേശി സുഹൈലിന് മൂന്നു തവണയായി മൂന്ന് ലക്ഷവും, ഷിഹാബ് എന്നയാള്‍ക്ക് അഞ്ചു ലക്ഷവും, എരുമേലി പച്ചക്കറി വ്യാപാരി ഷാജിക്ക് സ്വര്‍ണ്ണം പണയം വച്ച് അരലക്ഷവും, ചരള സ്വദേശി അജ്മലിന് കാൽ ലക്ഷം രൂപയും, നൽകിയിട്ടുണ്ടെന്നു ജഷ്‌ന പോലീസിനോട് സമ്മതിച്ചു. അതേസമയം തട്ടിപ്പ് നടത്തിയ മൊത്തം തുകയുടെ പൂര്‍ണ്ണവിവരങ്ങള്‍ ഇതുവരെയും പ്രതി വെളിപ്പെടുത്തിയിട്ടില്ലാ. . 61.25 ലക്ഷം രൂപയുടെ കണക്കുകളാണ് ഇതുവരെ പ്രതി സമ്മതിച്ചിട്ടുള്ളതെന്നും ചോദ്യം ചെയ്യൽ തുടരുകയാണെന്നും പോലീസ് പറയുന്നു .

ഒളിവിലായ പ്രതികള്‍ക്കായി ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി. ഇമ്മാനുവേൽ പോളിന്റെ നേതൃത്വത്തിലാണ് ഷാഡോ പോലീസ് ഉള്‍പ്പെടുന്ന പ്രത്യേകസംഘം അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്.

വാർത്ത വിശദമായി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :