കളഞ്ഞുകിട്ടിയ സ്വര്‍ണ്ണമാല തിരികെ നല്‍കി മാതൃകയായി

കളഞ്ഞുകിട്ടിയ സ്വര്‍ണ്ണമാല തിരികെ നല്‍കി മാതൃകയായി

കാഞ്ഞിരപ്പള്ളി : മഞ്ഞലോഹം കണ്ടു ബാബുവിന്റെ കണ്ണ് മഞ്ഞളിച്ചില്ല .. മുപ്പതിനായിരം രൂപയുടെ മേൽ വിലയുള്ള ഒന്നര പവന്റെ സ്വർണമാല വഴിയിൽ കിടന്നു കിട്ടിയിട്ടും, അത് ഉടമസ്ഥനെ കണ്ടുപിടിച്ചു തിരിച്ചേൽപ്പിച്ച ബാബു നന്മയുടെ തെളിർരൂപമായി.

കേരളാ ബാര്‍ബര്‍ ആന്റ് ബ്യൂട്ടിഷന്‍ അസോസിയേഷന്‍ താലൂക്ക് പ്രസിഡന്റ് കാഞ്ഞിരപ്പള്ളി കോവില്‍കടവ് താഴത്താങ്കല്‍ ടി.എന്‍ ബാബുവാണ് വഴിയിൽ കിടന്നു കിട്ടിയ സ്വർണം തിരികെ നൽകി മാതൃകയായത്.

കാഞ്ഞിരപ്പള്ളി വട്ടകപ്പാറ സ്വദേശി താരിഖിന്റെ സ്വര്‍ണ്ണമാലയാണ് ഇന്നലെ വൈകിിട്ട് പേട്ടകവലയിലുള്ള പുളിമൂട്ടില്‍ ടവറില്‍വെച്ച് നഷ്ടപ്പെട്ടത്. മാല കിട്ടിയ വിവരം ബാബു മപാലീസ് സ്‌റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് മാലനഷ്ടപ്പെട്ടയാളിനെ അറയിക്കുകയൃം സ്‌റ്റേഷനില്‍ വെച്ച് പോലീസിന്റ സാന്നിധ്യത്തില്‍ മാല കൈമാറുകയായിരുന്നു.