സുവർണ്ണ ജുബിലി ആഘോഷിച്ചു.

സുവർണ്ണ ജുബിലി ആഘോഷിച്ചു.


കാഞ്ഞിരപ്പള്ളി : ഒരേ മണ്ഡലത്തിൽ നിന്നും തുടർച്ചയായി നിയമസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ട് അൻപതു വർഷം പൂർത്തിയാക്കിയ മുൻ മുഖ്യമന്ത്രിയും എ ഐ സി സി പ്രവർത്തക സമിതി അംഗവുമായ ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ സുവർണ്ണ ജുബിലി ഐ എൻ റ്റി യു സി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു.

മണ്ഡലം പ്രസിഡന്റ് റസിലി തേനംമാക്കൽ അദ്ധ്യക്ഷത വഹിച്ചു. ഐ എൻ റ്റി യു സി ജില്ല ജനറൽ സെക്രട്ടറി ബേബി വട്ടക്കാടൻ ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറി പ്രൊഫ റോണി കെ.ബേബി, ഐ എൻ റ്റി യു സി ജില്ലാ ട്രഷറർ ജി.സുനിൽ കുമാർ, കാഞ്ഞിരപ്പള്ളി സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് റ്റി എസ് രാജൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോബ് കെ. വെട്ടം, റീജിണൽ സെക്രട്ടറി പി.പി.എസലാം പാറക്കൽ, ഉണ്ണി ചീരൻവേലിൽ, റ്റി എ. നി,സു കൺവീനർമാരായ നൗഷാദ് കാവുങ്കൽ, റോബിൻ ആക്കാട്ട്, സെബാസ്റ്റ്യൻ നന്നാൻകുഴിയിൽ, നവാസ് ആനിത്തോട്ടം, സുനിൽ മാന്തറ, ജോർജ്കുട്ടി മല്ലപ്പള്ളി എന്നിവർ പ്രസംഗിച്ചു. മധുര പലഹാര വിതരണവും നടത്തി.