ഇമ്മാനുവേല്‍ മോന്‍സിന്റെ കണ്ണിലൂടെ ലോകം കാണുന്ന ഗോപികയുടെ വിവാഹ വിശേഷങ്ങൾ (വീഡിയോ)

ഇമ്മാനുവേല്‍ മോന്‍സിന്റെ കണ്ണിലൂടെ ലോകം കാണുന്ന ഗോപികയുടെ വിവാഹ വിശേഷങ്ങൾ  (വീഡിയോ)

എരുമേലി : അവയവ ദാനത്തിലൂടെ തനിക്ക് പൂർണമായ കാഴ്ചശക്തി ലഭിച്ച ശേഷം അവയവദാനത്തിന്റെ ബോധവത്കരണം നടത്തിവന്നിരുന്ന, കു​​ട്ടി​​ക്കാ​​നം മ​​രി​​യ​​ൻ കോ​​ള​​ജിൽ മൂന്നാം വർഷ സോ​​ഷ്യ​​ൽ​വ​​ർ​​ക്ക് ( BSW ) വി​​ദ്യാ​​ർ​​ഥി​​നി​​യാ​യ ഗോ​​പി​​ക വിവാഹിതയായി. വരൻ മലപ്പുറം നിലമ്പൂർ സ്വദേശികളായ സോമൻ സരസമ്മ ദമ്പതികളുടെ മകൻ സുധിൻ. എരുമേലിയിൽ വച്ചായിരുന്നു വിവാഹം.

ഒന്നര വയസ്സുള്ളപ്പോൾ, അയൽവാസിയുടെ അശ്രദ്ധയിൽ, അപകടത്തിൽ പെട്ട് ഇടതുകണ്ണിന്റെ കാഴ്ച പൂർണമായും നഷ്ട്ടപെട്ട മുക്കൂട്ടുതറ ഉമ്മിക്കുപ്പ ഒറ്റാകുഴിയില്‍ ബാലന്‍-രാധാമണി ദമ്പതിമാരുടെ മകളായ ഗോപികക്ക് കാഴ്ചശക്തി തിരിച്ചു കിട്ടിയത് 2013 സപ്തംബര്‍ ഒന്‍പതിന് അകാലത്തിൽ മരണമടഞ്ഞ മോന്‍സ് ജോസഫ് എം.എല്‍.എ.യുടെ മകന്‍ ഇമ്മാനുവേല്‍ മോന്‍സിന്റെ കണ്ണുകള്‍ ( കോർണിയ ) ഗോപികയ്ക്ക് ദാനമായി ലഭിച്ചപ്പോഴാണ് .

സ്വന്തം മകൻ അകാലത്തിൽ മരണപെട്ടു എന്ന് അറിഞ്ഞ നിമിഷങ്ങളിൽ മനസാന്നിധ്യം വിടാതെ കടുത്തുരുത്തി എം.എല്‍.എ മോന്‍സ് ജോസഫ്, മകന്റെ കണ്ണുകൾ മറ്റൊരാൾക്ക്‌ കാഴ്ച പകർന്നുകൊണ്ട് വളരെക്കാലം ജീവിച്ചിരിക്കട്ടെ എന്ന ആഗ്രഹത്താൽ കണ്ണുകൾ ദാനം ചെയ്യുകയായിരുന്നു. ആ മനോഹര കുഞ്ഞു കണ്ണുകൾ ഇന്നും പ്രകാശം ചൊരിഞ്ഞുകൊണ്ടു ഗോപികയുടെ മുഖത്ത് പരിലസിക്കുന്നു.

ഫാ. ​​ചി​​റ​​മ്മലി​​ന്‍റെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​ര​​മാ​​ണു മോ​​ൻ​​സ് ജോ​​സ​​ഫും കു​​ടും​ബ​​വും അ​കാ​ല​ത്തി​ൽ വേ​ർ​പി​രി​ഞ്ഞ പ്രി​യ​പു​ത്ര​ന്‍റെ ക​ണ്ണ് ദാ​നം​ചെ​യ്യാ​ൻ തീരുമാ​നി​ച്ച​ത്. അവയവദാന വോളന്റീർ സെബാസ്റ്റ്യൻ മണ്ണംപ്ളാക്കൽ, ബേബിച്ചൻ എർത്തയിൽ മുതലായവർ അവയവദാനത്തിനു നേതൃത്വം നൽകി

കുട്ടിക്കാലത്ത് കളിക്കുന്നതിനിടെ ഉണ്ടായ അപകടത്തെ തുടര്‍ന്ന് ഗോപികക്ക് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. ഒരുവശത്തെ കാഴ്ചവൈകല്യം പഠനത്തെയും സാരമായി ബാധിച്ചു. സ്‌കൂളില്‍ പോയി മടങ്ങിവരുമ്പോള്‍ വാന്‍ ഇടിച്ചുണ്ടായ അപകടം ഗോപികയുടെ ജീവിതത്തില്‍ വഴിത്തിരിവായി. ഫാ. ഡേവിസ് ചിറമ്മലിന്റെ പ്രേരണയാല്‍ മെഡിക്കല്‍ കോളേജാസ്​പത്രിയിലെ ഡോ. ലിബി ജോസഫിന്റെ നേതൃത്വത്തില്‍ കണ്ണ് മാറ്റിവയ്ക്കല്‍ ആശയം ഉടലെടുത്തു.

2013 സപ്തംബര്‍ ഒന്‍പതിന് മോന്‍സ് ജോസഫ് എം.എല്‍.എ.യുടെ അന്തരിച്ച മകന്‍ ഇമ്മാനുവേല്‍ മോന്‍സിന്റെ കണ്ണുകള്‍ ഗോപികയ്ക്ക് ദാനം ചെയ്തു. കാഴ്ചയുടെ ലോകം തിരികെ കിട്ടിയ ഗോപിക അവയവദാന സന്ദേശവുമായി നിരവധി ക്ലാസ്സുകളെടുത്തു ജനങ്ങൾക്ക്‌ അവബോധം നല്കികൊണ്ടിരിക്കുന്നു.

എഴുതിയ പരീക്ഷകളിൽ ഉന്നത വിജയം നേടി തനിക്കു ദാനമായി കിട്ടിയ കഴ്ച ശക്തിയുടെ മഹതം ഗോപിക ലോകത്തിനു കാണിച്ചു കൊടുത്തു.

അ​​വ​​യ​​വ​​ദാ​​നം ലോ​​കം മു​​ഴു​​വ​​ൻ പ്ര​​ച​​രി​​പ്പി​​ക്കു​​ന്ന ഫാ. ​​ഡേ​​വി​​സ് ചി​റമ്മ​ലി​​നെ​​യാ​ണു ഗോ​​പി​​ക മാ​​തൃ​​ക​​യാ​​യി കാ​​ണു​​ന്ന​​ത്. അ​​ച്ച​​ന്‍റെ മാ​​തൃ​​ക പി​ന്തു​ട​ർ​ന്നു സ​മൂ​ഹ​ത്തി​നു ന​ന്മ ചെ​​യ്യു​​ന്ന​​തി​​നും മ​​ക​​ന്‍റെ ക​​ണ്ണു ത​​നി​​ക്കാ​​യി ന​​ല്കി​​യ കു​​ടും​​ബ​​ത്തോ​​ടു​​ള്ള ക​​ട​​പ്പാ​​ടു നി​റ​വേ​റ്റു​ന്ന​തി​നു​മാ​ണ് സോ​ഷ്യ​ൽ വ​​ർ​​ക്ക് ഐ​​ച്ഛിക വി​​ഷ​​യ​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്ത​​തെ​​ന്നു ഗോ​പി​ക പ​​റ​​ഞ്ഞു. ഇനിയുമുള്ള ജീവിതത്തിൽ മറ്റുള്ളവർക്ക് തന്നാൽ കഴിയുന്നതുപോലെ സേവനം ചെയ്യണം എന്ന് തന്നെയാണ് ഗോപികയുടെ തീരുമാനം. ആ സത്കർമ്മത്തിൽ പങ്കാളിയാകുവാൻ ഭർത്താവു സുധിനും ഒപ്പമുണ്ടാകും..

ഇമ്മാനുവേല്‍ മോന്‍സിന്റെ കണ്ണിലൂടെ ലോകം കാണുന്ന ഗോപികയുടെ വിവാഹ വിശേഷങ്ങൾ (വീഡിയോ)

സ്വന്തം മകൻ അകാലത്തിൽ മരണപെട്ടു എന്ന് അറിഞ്ഞ നിമിഷങ്ങളിൽ മനസാന്നിധ്യം വിടാതെ കടുത്തുരുത്തി എം.എല്‍.എ മോന്‍സ് ജോസഫ്, മകന്റെ കണ്ണുകൾ മറ്റൊരാൾക്ക്‌ കാഴ്ച പകർന്നുകൊണ്ട് വളരെക്കാലം ജീവിച്ചിരിക്കട്ടെ എന്ന ആഗ്രഹത്താൽ ദാനം ചെയ്ത കണ്ണുകൾ സ്വീകരിച്ചു പൂർണ കാഴ്ചശക്തി നേടിയ മുക്കൂട്ടുതറ ഉമ്മിക്കുപ്പ ഒറ്റാകുഴിയില്‍ ബാലന്‍-രാധാമണി ദമ്പതിമാരുടെ മകളായ ഗോപികയുടെ വിവാഹ വിശേഷങ്ങൾ – ആ മനോഹര കുഞ്ഞു കണ്ണുകൾ ഇന്നും പ്രകാശം ചൊരിഞ്ഞുകൊണ്ടു ഗോപികയുടെ മുഖത്ത് പരിലസിക്കുന്നു. വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക : goo.gl/VhUNjGgoo.gl/VhUNjG
.