വീടിനു ചുറ്റും ഗുഹ രൂപപെട്ടു.. ഒരു കുടുംബം ദുരിതത്തിൽ

വീടിനു ചുറ്റും ഗുഹ രൂപപെട്ടു..  ഒരു കുടുംബം ദുരിതത്തിൽ

തുലപ്പള്ളിക്ക് അടുത്ത് കിസുമം ഭാഗത്ത്‌ ഭാസി , സരോജനി ദംബതിമാരുടെ വീടിനു ചുറ്റും ആണ് ഭീമാകാരമായ ഗുഹ രൂപ പെട്ടത് .

ഭാസി കൂലിപണി എടുത്താണ് കുടുംബം കഴിയുന്നത്‌ . കുറെ നാളുകളായി ആരോഗ്യ പ്രശ്നങ്ങൾ കാരണം ജോലിക്ക് പോകുവാൻ സാധിച്ചിരുന്നില്ല . സരോജിനി അടുത്തുള്ള അംഗൻവാടിയിലെ ഹെൽപ്പർ ആണ് .

ആറു വർഷങ്ങൾ ആയി ഇവരുടെ വീട് പണി കഴിഞ്ഞിട്ട് . വീട് പണി കഴിഞ്ഞു കിണർ കുഴിക്കുവാൻ തുടങ്ങിയപ്പോൾ ആണ് അത് ഒരു ഗുഹ ആണെന്ന് മനസ്സിലായത് . കുഴി വീണ്ടും വീണ്ടും വലുതായി കൊണ്ടിരികെ ഇവർ അധികൃതരെ വിവരം ധരിപ്പിച്ചു . വീടിനു ചുറ്റും ഭീമാകാരമായ ഗുഹ ഉണ്ടായതോടെ അവിടെ താമസിക്കുക അസാധ്യമായി .. ഇതു സമയവും അപകടം സംഭവിക്കാം എന്ന സ്ഥിതിയിലാണ് കാര്യങ്ങൾ .

പഞ്ചായത്ത് അധികൃതർ നടപടി ഒന്നും എടുക്കാഞ്ഞതിനാൽ, ഇവർ ജില്ല കളക്ടർക്ക് പരാതി നല്കി . തുടർന്ന് ഈ പ്രശ്നത്തിന് പരിഹാരം കാണുവാൻ വേണ്ടി ജില്ല കലക്ടറുടെ സാന്നിധ്യത്തിൽ ചര്ച്ചയും നടത്തി.

ചർച്ചയിൽ വീടും എട്ടു സെന്റു സ്ഥലവും ഇവർക്ക് പകരം കൊടുക്കാമെന്നു ഉറപ്പു കൊടുക്കുവയും ചെയ്തിരുന്നു .

എന്നാൽ നാളിതുവരെ ആയിട്ടും അതിനുള്ള നടപടികൾ ഒന്നും ഉണ്ടായിട്ടില്ലേ എന്ന് ഇവർ പറയുന്നു … വലിയൊരു ദുരന്തത്തിന് വഴി വൈക്കാതെ ഇവരുടെ പ്രശനത്തിന് പരിഹാരം കാണണം എന്ന് നാട്ടുകാർ ആവശ്യപെട്ടു .

2-web-guha-at-home

3-web-guha-at-home