ഓട്ടിസം ബാധിച്ച യുവാവിനെ ഷെഡിനുള്ളിൽ രണ്ടാനമ്മയും പിതാവും ചേർന്ന് മാസങ്ങളായി പൂട്ടിയിട്ടു എന്ന ആരോപണത്തെ തുടർന്ന് പോലീസ് എത്തി മോചിപ്പിച്ചു

ഓട്ടിസം ബാധിച്ച യുവാവിനെ ഷെഡിനുള്ളിൽ രണ്ടാനമ്മയും പിതാവും ചേർന്ന്  മാസങ്ങളായി പൂട്ടിയിട്ടു എന്ന ആരോപണത്തെ തുടർന്ന്  പോലീസ് എത്തി മോചിപ്പിച്ചു

കാഞ്ഞിരപ്പള്ളി : ഓട്ടിസം ബാധിച്ച യുവാവിനെ മുറിക്കുള്ളിൽ രണ്ടാനമ്മയും പിതാവും ചേർന്ന് മാസങ്ങളായി പൂട്ടിയിട്ടു എന്ന ആരോപണത്തെ തുടർന്ന് പോലീസ് എത്തി മോചിപ്പിച്ചു

ഓട്ടിസം ബാധിച്ച 28 വയസ്സുള്ള അരുണ്‍ എന്ന യുവാവിനെയാണ് കഴിഞ്ഞ 7 മാസങ്ങളായി വീടിന്റെ അടുക്കളയോട് ചേർന്ന് പ്രത്യകം നിർമ്മിച്ച ഒരു ചെറിയ മുറിക്കുള്ളിൽ അടച്ചിരിക്കുന്നത് . കാഞ്ഞിരപ്പള്ളി ഏ കെ ജെ യം സ്കൂൾനു പിറകുവശത്തുള്ള റോഡിനു സമീപം താമസിക്കുന്ന സുമ നിവാസിൽ സുദർശന്റെ മകനാണ് അരുണ്‍.

സമീപ വാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ മാധ്യമ പ്രവർത്തകർക്ക് കാണുവാൻ സാധിച്ചത് ഞെട്ടിക്കുന്ന കാഴ്ചകളാണ് . മുറിക്കുള്ളിൽ മലമൂത്ര വിസർജനം നടത്തി അതിനുള്ളിൽ കഴിയുന്ന നിലയിലായിരുന്നു അരുണ്‍. മുറിയാകട്ടെ പുറത്തു നിന്നും പൂട്ടിയ നിലയിലും .

തുടർന്ന് പോലീസ് വിവരം അറിഞ്ഞു സ്ഥലത്ത് എത്തി അരുണിനെ മുറി തുറന്നു പുറത്തു കൊണ്ട് വന്നു . പിന്നീടു അരുണിനെ തമ്ബക്കാടുള്ള ആകാശപറവകൾ എന്ന സ്ഥാപനത്തിൽ എത്തിച്ചു . പിതാവിനെ ചോദ്യം ചൈയുവാന്നയി പോലീസ് സ്റ്റേഷൻലേക്ക് കൊണ്ട് പോയി.

തുടർന്ന് മാധ്യമ പ്രവർത്തകർ നടത്തിയ അന്വേഷണത്തിൽ പരസ്പര വിരുദ്ധങ്ങളായ വിവരങ്ങൾ ആണ് കിട്ടിയത് . വിശദമായ ആ വിവരങ്ങൾ ഉടൻ …

01-otisam-boy

പോലീസ് സ്ഥലത്ത് എത്തി യുവാവിന്റെ ദയനീയ സ്ഥിതി കാണുന്നു

00-web-otisam-boy

യുവാവിനെ പോലീസ് എത്തി മുറി തുറന്നു രക്ഷ പെടുത്തുന്നു . പിറകിലായി യുവാവിനെ അടച്ചിട്ടിരുന്ന ഷെഡ്‌ കാണാം .. യുവാവിന്റെ അച്ഛൻ സുദർശൻ അടുത്ത് നില്ക്കുന്നു .

11-web-otisam-boy

യുവാവിനെ താമസിപ്പിച്ചിരുന്ന ഷെഡ്‌

1-web-otisam-boy-kply-saved
_web-otisam-boy

6-web-otisam-boy

7-web-otisam-boy

8-web-otisam-boy
90-web-otisam-boy