600 പാ​യ്ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ്പ​ന്ന​ങ്ങ​ള്‍ പിടികൂടി

600 പാ​യ്ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ്പ​ന്ന​ങ്ങ​ള്‍ പിടികൂടി

കാ​ഞ്ഞി​ര​പ്പ​ള്ളി: വിപണിയില്‍ ഏതാണ്ട് മുപ്പതിനായിരം രൂപയോളം വിലവരുന്ന അ​റു​നൂ​റ് പാ​യ്ക്ക​റ്റ് ഹാ​ന്‍​സു​മാ​യി ഒ​രാ​ള്‍ പി​ടി​യി​ല്‍.​ ഈ​രാ​റ്റു​പേ​ട്ട ന​ട​യ്ക്ക​ല്‍ സ്വ​ദേ​ശി അ​ജി​നാ​സാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ഈ​രാ​റ്റു​പേ​ട്ട​യി​ല്‍ നി​ന്നു റാ​ന്നി​യി​ലേ​ക്ക് ഓ​ട്ടോ​യി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്നു നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ്പ​ന്ന​ങ്ങ​ള്‍.

കാഞ്ഞിരപ്പള്ളി സി.ഐ ഷാജു ജോസിന് കിട്ടിയ രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തില്‍ എസ്.ഐ എ.എസ് അന്‍സലും, ജൂണിയര്‍ എസ്.ഐ ഷെബാബ് കാസീം, ഗ്രേഡ് എസ്.ഐ സാബു, എ.എസ്.ഐ സെബാസ്റ്റിയന്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീരാജ്, ഷാജി ചാക്കോ, ജോഷി എം.തോമസ് എന്നിവര്‍ ചേര്‍ന്ന് കാഞ്ഞിരപ്പളളി പേട്ട കവലയില്‍ വെച്ച് ഓട്ടോ സഹിതം പിടിക്കുകയായിരുന്നു. ചാക്കിനകത്ത് കെട്ടി വെച്ച നിലയിലായിരുന്നു 600 പായ്ക്കറ്റുകള്‍. വിപണിയില്‍ ഏതാണ്ട് മുപ്പതിനായിരം രൂപയോളം വിലവരുന്ന ഹാന്‍സാണ് പിടികൂടിയത്.

നാളുകളായി കച്ചവടം നടത്തി വന്നിരുന്ന അജിനാസ് ആദ്യമായാണ് പോലീസ് പിടിയിലാകുന്നത്. ഒരു പായ്ക്കറ്റിന് അഞ്ചു രൂപക്കാണ് മൊത്ത വ്യാപാരികള്‍ക്ക് നല്‍കുന്നത്. എന്നാല്‍ വിപണിയില്‍ എത്തുമ്പോള്‍ നിരോധിത പുകയില ഉല്‍പ്പന്നത്തിന് വില പായ്ക്കറ്റിന് അമ്പത് രൂപയാകും, പത്തിരട്ടി ലാഭം. എളുപ്പത്തിൽ പണമുണ്ടാക്കുവാനുള്ള വഴിയായാണ് പലരും ഹാ​ന്‍​സിന്റെ വില്പന നടത്തുന്നത്.

.കസ്റ്റഡിയില്‍ എടുത്ത അജിനാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.